അജിതന്
മൂന്നാമതും നിക്കാഹ് കഴിക്കാനൊരുങ്ങിയ ഭര്‍ത്താവിനോട് ആദ്യഭാര്യ ഈര്‍ഷ്യയോടെ ചോദിച്ചു: ”ഇടയ്ക്കിടെ ഇങ്ങനെ പെണ്ണ് കെട്ടുന്ന നിങ്ങളെപ്പോലുള്ളവരെ നിലയ്ക്കുനിര്‍ത്താന്‍ ആരാണൊരു നിയമം കൊണ്ടുവരിക?”
ചാനലില്‍ അപ്പോള്‍ ഏകീകൃതസിവില്കോഡിനെക്കുറിച്ച് ചൂടുപിടിച്ച ചര്‍ച്ച നടക്കുകയായിരുന്നു.
അത് കണ്ടുകൊണ്ടിരുന്ന ഭര്‍ത്താവ് ഉടനെ അവളുടെ ശ്രദ്ധയെ ടി.വി.യിലേക്ക് ക്ഷണിച്ചുകൊണ്ട് പറഞ്ഞു: ”കണ്ടോടീ, ഞങ്ങടാള് നീ പറഞ്ഞ നിയമം കൊണ്ടുവരുന്നതിനെതിരെ ഘോരഘോരം വാദിക്കുന്നത്. ഞങ്ങളുടെ സ്നേഹക്കടയില്‍ ചായക്കടക്കാരന്റെ പരിപ്പ് വേവില്ല മോളെ. അതിന് ഞങ്ങള്‍ സമ്മതിക്കില്ല. ഈ നാട് ബഹുസ്വരതയുടേതാണ്….”
പ്രതികരിക്കാൻ ഇവിടെ എഴുതുക: