ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ഇന്ധി സഖ്യം യോഗം വിളിച്ചു കൂട്ടാന്‍ തീരുമാനമായി. ഡിസംബര്‍ ആറ് ബുധനാഴ്ചയാണ് അടുത്ത ഇന്ധി സഖ്യ യോഗം ചേരുമെന്ന് കോണ്‍ഗ്രസ് അറിയിച്ചത്.
അതേസമയം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ദല്‍ഹിയില്‍ പ്രത്യേക യോഗത്തിനായി സഖ്യകക്ഷികളെ വിളിച്ചു ചേര്‍ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ അഞ്ചില്‍ നാലു സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്നു പുറത്തു വന്നത്.
ഇതില്‍ തെലുങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. നിലവില്‍ 66 സീറ്റുകളിലാണ് പാര്‍ട്ടി ലീഡ് ചെയ്യുന്നത്. അതേസമയം രാജസ്ഥാന്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ബിജെപി കേവലഭൂരിപക്ഷം നേടിയാണ് ലീഡുചെയ്യുന്നത്. ചത്തീസ്ഗഡില്‍ ഇപ്പോഴും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: