ജയ്പൂര്‍: ആശ്വാസത്തിന്റെ ചെറുകണികയായി രാജസ്ഥാനില്‍ ഒരിടത്ത് സിപിഎമ്മിന് ലീഡ്. ധന്ധാരാംഗഡ് മണ്ഡലത്തിലാണ് സിപിഎമ്മിന് ലീഡുള്ളത്. 17 മണ്ഡലങ്ങളിലാണ് ഇവിടെ സിപിഎം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. മറ്റ് മണ്ഡലങ്ങളിൽ കോൺഗ്രസിനാണ് പിന്തുണ നൽകുന്നത്. ആദിവാസി മേഖലകൾ ഉൾപ്പെടുന്ന രണ്ട് മണ്ഡലങ്ങളിൽ സിപിഐഎം എല്ലിനെ പിന്തുണയ്ക്കുന്നുണ്ട്.
ധന്ധാരാംഗഡില് സിപിഎം സംസ്ഥാന സെക്രട്ടറി അംറ റാമാണ് മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 2,000 വോട്ടുകള്‍ക്ക് അംറ റാം പരാജയപ്പെട്ടിരുന്നു. രണ്ടു സീറ്റുകളാണ് സിപിഎം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ നേടിയത്.
ഹനുമാൻ ഗർ ജില്ലയിലെ ഭദ്ര മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ബൽ വൻ പുനിയ, ബികാനേർ ജില്ലയിലെ ശ്രീദുംഗാർഗറിൽ നിന്നുള്ള ഗിരിധാരിലാൽ എന്നിവരാണ് സിപി എമ്മിന്റെ സിറ്റിങ് എം. എൽ എ മാർ. 2018ലെ തെരഞ്ഞെടുപ്പിൽ ഭദ്രയിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തായപ്പോൾ ശ്രീദുംഗാർഗറിൽ കോൺഗ്രസിനെയാണ് നേരിട്ട് സിപി എം തോൽപ്പിച്ചത്.
അതേസമയം രാജസ്ഥാനില്‍ ബിജെപിയുടെ ലീഡ് നില സെഞ്ച്വറി കടന്നു. 103 സീറ്റുകളില്‍ ലീഡ്. 71 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. സര്‍ദാര്‍പുരയില്‍ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് മുന്നിലാണ്. ജല്റാപഠാനില് ബിജെപിയുടെ വസുന്ധരാ രാജയും തനകില് നിന്നും സച്ചിന് പൈലറ്റും മുന്നിട്ടു നില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: