ശബരിമല: ശബരീശ ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകര്‍ക്ക് ആവശ്യത്തിന് കുടിവെള്ളം പോലും ലഭിക്കാതെ വലഞ്ഞു. കഴിഞ്ഞ രണ്ട് ദിവസവും വലിയ തീര്‍ത്ഥാടക തിരക്കിനാണ് സന്നിധാനം സാക്ഷ്യം വഹിക്കുന്നത്. ഈ സമയം മണിക്കൂറുകള്‍ ക്യൂവില്‍പ്പെട്ട ഭൂരിഭാഗം തീര്‍ത്ഥാടകര്‍ക്കും കുടിവെള്ളംപോലും ലഭിച്ചില്ല.
കുടിവെള്ളം വിതരണം ചെയ്യാന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും തിരക്ക് ഉണ്ടാകുമ്പോള്‍ വെള്ളം എത്തിക്കാനുള്ള ഒരു സജ്ജീകരണവും ദേവസ്വം ബോര്‍ഡ് ഒരുക്കിയിരുന്നില്ല. മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന ശേഷമാണ് കുട്ടികള്‍ക്ക് അടക്കം കുടിവെള്ളം ലഭിച്ചത്. പകല്‍ സമയത്തെ കടുത്ത ചൂടില്‍ ദര്‍ശനത്തിന് കാത്തുനിന്ന നിരവധി ഭക്തര്‍ ഇന്നലെ തളര്‍ന്ന് വീണിരുന്നു.
വിവിധ സമയങ്ങളില്‍ തീര് ത്ഥാടകരുടെ നീണ്ട നിര വലിയ നടപ്പന്തലും പിന്നിട്ട് ശരംകുത്തിയിലേക്ക് നീണ്ടിരുന്നു. തിരക്ക്വര്‍ദ്ധിച്ചതോടെ മരക്കൂട്ടം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകരെ നിരവധി തവണ തടഞ്ഞു. പ്രധാന ഇടത്താവളമായ നിലയ്ക്കലില്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ രണ്ട് വരെ ആരെയും പമ്പയിലേക്ക് കടത്തിവിട്ടില്ല.
സന്നിധാനത്തെയും പമ്പയിലെയും തിരക്ക് കുറയുന്നതിന് അനുസരിച്ചാണ് രണ്ട് മണിക്ക് ശേഷം ഇവിടെ നിന്നും തീര്‍ത്ഥാടകരെ നിയന്ത്രിച്ച് കടത്തിവിട്ടത്. തിക്കിലും തിരക്കിലും
പെട്ട് കൊച്ചുകുട്ടികളും സ്ത്രീകളും ഉള്‍പ്പടെയുള്ള നിരവധി ബ്ദ വലിയ നടപ്പന്തല്‍ തീര്‍ത്ഥാടകരെക്കൊണ്ട് നിറഞ്ഞപ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു.
നിരവധി ഭക്തരെ സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഥമിക ആവശ്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ കഴിയാതെയും ഭക്ഷണം ലഭിക്കാതെയും കൊച്ചുകുട്ടികളും പ്രായമായവരും ഉള്‍പ്പടെയുള്ള തീര്‍ത്ഥാടകര്‍ ബുദ്ധിമുട്ടി. ദേവസ്വം ബോര്‍ഡ് ബിസ്ക്കറ്റും ചുക്കുവെള്ളവും വിതരണം ചെയ്യുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും ഇതൊന്നും കാര്യക്ഷമമാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: