ശ്രീനഗര്‍: സമൂഹമാധ്യമങ്ങളില്‍ ഭീകരതയെയും വിഘടനവാദത്തെയും പിന്തുണയ്ക്കുന്ന പോസ്റ്റുകള്‍ അനുവദിക്കില്ലെന്ന് ജമ്മു കശ്മീര്‍ ഡിജിപി.
ഭീകരതയെ പ്രോത്സാഹിപ്പിക്കുകയോ സുരക്ഷാ സാഹചര്യങ്ങള്‍ക്ക് തടസമുണ്ടാക്കുകയോ ചെയ്യുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളിടുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കും. ഇത് സംബന്ധിച്ചുള്ള നിയമ നടപടികള്‍ ഉടന്‍ നടപ്പിലാക്കുമെന്നും ഡിജിപി ആര്.ആര്. സ്വയിന് പറഞ്ഞു.
ഭീകരതയെ പിന്തുണച്ച്, ഒരു വിദ്യാര്‍ത്ഥി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റ് ചര്‍ച്ചയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഡിജിപി കര്‍ശന നിര്‍ദേശം നല്‍കിയത്. ഭീകരത, വിഘടനവാദം, വര്‍ഗീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുമെന്നും ഡിജിപി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: