യോഗ്യത: ബിരുദം, പ്രായപരിധി 21-30 വയസ്
വിജ്ഞാപനം https://bank.sbi/careers- ല്‍
ഓണ്‍ലൈനായി ഡിസംബര്‍ 12 വരെ അപേക്ഷിക്കാം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സര്‍ക്കിള്‍ ബേസിഡ് ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നു. (പരസ്യ നമ്പര്‍ സിആര്‍പിഡി/സിബിഒ/2023-24/18). വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളടങ്ങിയ ഇന്ത്യയൊട്ടാകെയുള്ള 16 സര്‍ക്കിളുകളിലായി ആകെ 5447 ഒഴിവുകളുണ്ട്. (റഗുലര്‍ 5280, ബാക്ക്ലോഗ് 167) പ്രാദേശിക ഭാഷാ പരിജ്ഞാനമുള്ള ഭാരതീയര്‍ക്കാണ് അവസരം. കേരളം, ലക്ഷദ്വീപ് അടങ്ങിയ തിരുവനന്തപു
രം എസ്ബിഐ സര്‍ക്കിളില്‍ 250 ഒഴിവുകളാണുള്ളത്. മലയാള ഭാഷാ പ്രാവീണ്യമുണ്ടാകണം. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://bank.sbi/careers ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദം. ഇന്റഗ്രേറ്റഡ് ഡ്യൂവല്‍ ഡിഗ്രി, മെഡിക്കല്‍/എന്‍ജിനീയറിങ് ബിരുദം, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (സിഎ)/കോസ്റ്റ് അക്കൗണ്ടന്റ് (സിഎംഎ) യോഗ്യതയുള്ളവരെയും പരിഗണിക്കും.
പ്രായം 21-30 വയസ്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 5 വര്‍ഷവും ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുബിഡി) 10 വര്‍ഷവും വിമുക്തഭടന്മാര്ക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്. ഏതെങ്കിലും ഷെഡ്യൂള്‍ഡ് കമേര്‍ഷ്യല്‍ ബാങ്ക്/റീജിയണല്‍ റൂറല്‍ ബാങ്കില്‍നിന്നും ഓഫീസറായി രണ്ട് വര്‍ഷത്തില്‍ കുറയാതെ എക്സ്പീരിയന്‍സുണ്ടാകണം.
അപേക്ഷാ ഫീസ് ജനറല്‍/ഇബ്ല്യുഎസ്/ഒബിസി- 750 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് ഫീസില്ല. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഡിസംബര്‍ 12 വരെ അപേക്ഷിക്കാം.
ഓണ്‍ലൈന്‍ ടെസ്റ്റ്, സ്ക്രീനിങ്, ഇന്റര്‍വ്യു എന്നിവയുടെ അടിസഥാനത്തിലാണ് സെലക്ഷന്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ ഒബ്ജക്ടീവ് ടെസ്റ്റില്‍ ഇംഗ്ലീഷ് ലാംഗുവേജ്, ബാങ്കിങ് നോളഡ്ജ്, ജനറല്‍ അവയര്‍നസ്/ഇക്കോണമി, കമ്പ്യൂട്ടര്‍ ആപ്ടിട്യൂഡ് എന്നിവയില്‍ 120 ചോദ്യങ്ങള്‍, 120 മാര്‍ക്കിന് ഉണ്ടാവും. രണ്ട് മണിക്കൂര്‍ സമയം ലഭിക്കും. തുടര്‍ന്ന് 30 മിനിട്ട് ദൈര്‍ഘ്യമുള്ള ഡിസ്ക്രിപ്ടീവ് ടെസ്റ്റുമുണ്ട്. ലറ്റര്‍ റൈറ്റിങ്, ഉപന്യാസം എന്നിവയില്‍ 50 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാവും.
തെരഞ്ഞെടുക്കപ്പെടുന്നവരെ ബന്ധപ്പെട്ട സര്‍ക്കിളില്‍ 36000-63840 രൂപ ശമ്പള നിരക്കില്‍ സര്‍ക്കിള്‍ ബേസിഡ് ഓഫീസറായി നിയമിക്കും. ക്ഷാമബത്ത, വീട്ടുവാടകബത്ത, ചികിത്സാസഹായം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: