മോസ്കോ: അന്താരാഷ്ട്ര എല്‍ജിബിടി പ്രസ്ഥാനത്തെ ‘തീവ്രവാദ സംഘടന’ ആയി പ്രഖ്യാപിച്ച് റഷ്യന്‍ സുപ്രീം കോടതി. റഷ്യയില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
പരമ്പരാഗത കുടുംബ മൂല്യങ്ങള്‍ എന്നും ഉയര്‍ത്തി പിടിക്കുന്ന പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ കീഴിലുള്ള ഭരണകൂടം ഇത് എത്രയും വേഗം നടപ്പാകുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ഉത്തരവ് അറസ്റ്റിലേക്കും പ്രോസിക്യൂഷനിലേക്കും നയിക്കുമെന്ന് സ്വവര്‍ഗ്ഗാനുരാഗികളുടെയും ട്രാന്‍സ്ജെന്‍ഡേഴ്സിന്റെയും പ്രതിനിധികള്‍ ഭയപ്പെടുന്നു.
അതേസമയം എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ക്കായി സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് ട്രാന്‍സ്ജെന്‍ഡര്‍ അവകാശ ഗ്രൂപ്പായ ‘സെന്റര്‍ ടി’ ഉള്‍പ്പെടെയുള്ള മറ്റ് എന്‍ജിഒകള്‍ പറഞ്ഞു.
സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി റഷ്യയില്‍ നിന്ന് പലായനം ചെയ്ത സംഘടനയുടെ ഡയറക്ടര്‍ യാന്‍ ഡ്വോര്‍കിന്‍, നിയമനടപടിയെ ഭ്രാന്തിന്റെ പുതിയ തലം എന്നാണ് വിശേഷിപ്പിച്ചത്.
റഷ്യന്‍ അധികാരികള്‍ എല്‍ജിബിടിക്യു വിഭാഗത്തെ ബലിയാടുകളായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആംനസ്റ്റി ഇന്റര്‍നാഷണല്‍ വിധിയെ ‘ലജ്ജാകരവും അസംബന്ധവുമാണ്’ എന്ന് വിശേഷിപ്പിച്ചു.
ഈ വിധി എല്‍ജിബിടിക്യു ഓര്‍ഗനൈസേഷനുകളുടെ നിരോധനത്തിന് കാരണമായേക്കാമെന്നും സംഘടന, ആവിഷ്കാര സ്വാതന്ത്ര്യം, സമാധാനപരമായ ഒത്തുചേരല്‍ എന്നിവ ലംഘിക്കുകയും വിവേചനത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: