ന്യൂദല്‍ഹി: 81.35 കോടി ഗുണഭോക്താക്കള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കാനുള്ള സുപ്രധാന തീരുമാനവുമായി കേന്ദ്രം. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന – പിഎംജികെഎവൈ, വഴി സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കാനുള്ള പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കി. 2024 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുംവിധമാണ് പദ്ധതി. കേന്ദ്രം 11.80 ലക്ഷം കോടി രൂപ ചെലവഴിക്കും.
ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യസുരക്ഷാ പദ്ധതികളില്‍ ഒന്നാണിത്. ഒരു രാഷ്ട്രം ഒരു റേഷന്‍ കാര്‍ഡ് സംരംഭത്തിന് കീഴില്‍ രാജ്യത്തെ ഏത് ന്യായവില കടയില്‍ നിന്നും സൗജന്യമായി ഗുണഭോക്താക്കള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ സ്വീകരിക്കാം. അന്ത്യോദയ കുടുംബത്തിന് 35 കിലോ അരിയുടെ സാമ്പത്തിക ചെലവ് 1371 രൂപയും 35 കിലോ ഗോതമ്പിന്റെ വില 946 രൂപയുമാണ്. ഇത് കേന്ദ്രസര്‍ക്കാര്‍ വഹിക്കും. കൂടാതെ മറ്റ്ധാന്യങ്ങള് പൂര്‍ണമായും സൗജന്യമായി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: