തിരുവനന്തപുരം: മിമിക്രിയെ കലാരൂപമായി ഉൾപ്പെടുത്തി ഒടുവിൽ സർക്കാരിന്റെ അംഗീകാരം. കേരള സംഗീതനാടക അക്കാദമി അംഗീകരിച്ച കാലരൂപങ്ങളുടെ പട്ടികയിൽ മിമിക്രിയെയും ഉൾപ്പെടുത്തി നിയമാവലിയിൽ വരുത്തിയ ഭേദഗതിയാണ് സർക്കാർ അംഗീകരിച്ചത്.
മിമിക്രിയെ കലാരൂപമായി അംഗീകരിക്കണമെന്നത് പത്തുവർഷമായി ഉയരുന്ന ആവശ്യമാണ്. സംഗീത നാടക അക്കാദമി ഈ ആവശ്യം അംഗീകരിച്ച് മിമിക്രി കലാകാരനായ കെഎസ് പ്രസാദിനെ ഭരണസമിതിയായ ജനറൽ കൗൺസിലിൽ ഉൾപ്പെടുത്തിയിരുന്നു. സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയുടെ കഴിഞ്ഞ ദിവസത്തെ ഉത്തരവിലാണ് ഭേദഗതി അംഗീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: