വാഷിങ്ടണ്‍: ന്യൂയോര്‍ക്കിലെ ഒരു ഗുരുദ്വാര സന്ദര്‍ശിക്കുന്നതിനിടെ യുഎസിലെ ഭാരത അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധുവിനെ ഖാലിസ്ഥാന്‍ ഭീകരര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. സമൂഹ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിക്കുന്നുണ്ട്. ഖാലിസ്ഥാന്‍ ഭീകരരായ ഹര്‍ദീപ് സിങ് നിജ്ജാര്‍ ഉള്‍പ്പെടെയുള്ളവരുടെ മരണത്തിന്റെ പേരിലാണ് ഇവര്‍ അക്രമത്തിന് തിരിഞ്ഞത്. ഞായറാഴ്ച ലോങ് ഐലന്‍ഡിലെ ഹിക്സ്വില്ലെ ഗുരുദ്വാരയില്‍ സന്ധു ഗുരുപുരബ് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. ബിജെപി വക്താവ് ആര്.പി. സിങ് തുടങ്ങിയവര്‍ ഇതുസംബന്ധിച്ച വീഡിയോകള്‍ പങ്കുവച്ചിട്ടുണ്ട്.
സംഭവത്തെ ബിജെപി നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ അപലപിച്ചു. ‘സന്ധു ഗുരുപുരാബിന്റെ അവസരത്തില്‍ പ്രണാമം അര്‍പ്പിക്കാന്‍ ന്യൂയോര്‍ക്കിലെ ഗുരുദ്വാരയിലേക്ക് പോയി. ഖാലിസ്ഥാനി ഗുണ്ടകള്‍ അദ്ദേഹത്തെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതാണോ സിഖ്കാരുടെ സന്ദേശം? ഇതാണോ ഗുരുനാനാക്കിന്റെ സന്ദേശം? ഈ അക്രമികള്‍ സിഖുകാരല്ല!’ സിര്‍സ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
കഴിഞ്ഞ ജൂണ്‍ 18നാണ് ഹര്‍ദീപ് സിങ് നിജ്ജാര്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാനഡ ഭാരതത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണവുമായി രംഗത്തെത്തിയതിനെത്തുടര്‍ന്ന് നയതന്ത്ര ബന്ധം വഷളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: