മലപ്പുറം: നവ കേരള സദസിന്റെ പ്രഭാത യോഗത്തില്‍ പങ്കെടുത്തത് വികസന നിര്‍ദ്ദേശങ്ങള്‍ നല്‍കാനെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകന്‍ ഹസീബ് സഖാഫ് തങ്ങള്‍. ജനാധിപത്യ രീതിയിലുളള നവ കേരള സദസ് പോലുള്ള പരിപാടിയില്‍ കക്ഷി രാഷ്‌ട്രീയത്തിന് അതീതമായി സഹകരിക്കാവുന്നതാണ്. മുസ്ലിം ലീഗ് നേതാക്കള്‍ മുമ്പ് ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും ഇതൊന്നും വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കോഴിക്കോട് നവകേരള സദസിലെത്തിയ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെ നേതൃത്വം നടപടിയെടുത്തതിന് പിന്നാലെയാണ് മലപ്പുറം ജില്ലയിലും യു ഡി എഫ് നേതാക്കള്‍ പങ്കെടുത്തത്. തിരൂരില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന പ്രഭാത യോഗത്തിലാണ് പാണക്കാട് ഹൈദരലി തങ്ങളുടെ മകളുടെ ഭര്‍ത്താവ് ഹസീബ് സഖാഫ് തങ്ങള്‍ സംബന്ധിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കക്ഷി രാഷ്‌ട്രീയമില്ലാതെ സഹകരിക്കാമെന്നാണ് ഹസീബ് തങ്ങളുടെ വാദം.
താനാളൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ പി പി ഇബ്രാഹിമും യോഗത്തിനെത്തി.. കോണ്‍ഗ്രസ് നേതാവ് സി മൊയ്തീനും യോഗത്തില്‍ സംബന്ധിച്ചു. നാടിന്റെ പൊതു വികാരം മനസിലാക്കിയാണ് ഇവരെല്ലാം പങ്കെടുത്തത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിനെ പ്രതിപക്ഷം വിമര്‍ശിക്കെയാണ് ഇത്തരം കാര്യങ്ങള്‍ ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: