തൃശൂര്‍: പെരുവനം കുട്ടന് മാരാരുടെ എഴുപതാം പിറന്നാള്‍ ‘വാസന്ത സപ്തതി’ 24, 25 തീയതികളില്‍ ചേര്‍പ്പ് മഹാത്മ മൈതാനിയില്‍ ആഘോഷിക്കും. കുട്ടന് മാരാര്‍ക്ക് ഇതുവരെ ലഭിച്ച ആദരവുകളും അവാര്‍ഡുകളും സുവര്‍ണമുദ്രകളും അടക്കമുള്ളവയുടെ പ്രദര്‍ശനം 24ന് രണ്ടിന് ആരംഭിക്കും.
അഡ്വ. സി.കെ. നാരായണന് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. 3.30ന് കുട്ടികള്‍ക്കായി ജയപ്രകാശ് ബാലന് നയിക്കുന്ന വ്യക്തിത്വ വികസന പ്രഭാഷണം, അഞ്ചിന് കലാമണ്ഡലം ഗോപി സമ്മേളനം ഉദ്ഘാടനം ചെയ്യും. സി. സി. മുകുന്ദന് എംഎല്‍എ അധ്യക്ഷത വഹിക്കും.
ഏഴിന് പെരുവനം കുട്ടന് മാരാരുടെ നേതൃത്വത്തില്‍ നൂറ്റിയമ്പതോളം കലാകാരന്മാര് അണിനിരക്കുന്ന പഞ്ചാരിമേളം. 25 ന് 8.30ന് എന്‍.ആര്. കണ്ണന്റെയും എന്‍.ആര്. ആനന്ദിന്റെയും (നെന്മാറ ബ്രദേഴ്സ്) സ്പെഷല്‍ നാദസ്വര കച്ചേരി, 10.30ന് സതീഷ് കുമാറിന്റെ നാദലയ തരംഗ്, 12.30ന് ‘പഞ്ചാരി വിചാര’ ശില്പശാല, രണ്ടിന് മട്ടന്നൂര്‍ ശ്രീകാന്തും മട്ടന്നൂര്‍ ശ്രീരാജും നയിക്കുന്ന ഇരട്ട തായമ്പക, നാലിന് ‘പ്രണതി’ ഡോക്യുമെന്ററി പ്രദര്‍ശനം. അഞ്ചിന് സംഗീത നാടക അക്കാദമി ചെയര്മാന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ സമാദരണ സദസ് ഉദ്ഘാടനം ചെയ്യും.
അഷ്ടവൈദ്യന്‍ ഇ. ടി. നീലകണ്ഠന് മൂസ് അധ്യക്ഷത വഹിക്കും. ഡ്രമ്മര്‍ ശിവമണി, റസൂല്‍ പൂക്കുട്ടി, റിയാസ് കോമു എന്നിവര്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചീഫ് കോഓര്‍ഡിനേറ്റര്‍ രാജീവ് മേനോന്, ജനറല്‍ കണ്‍വീനര്‍ പി.എന്‍.ദ ിനേഷ്, പ്രദീപ് മേനോന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: