ഫോബ്സ് മാസിക പുറത്തുവിട്ട 30 വയസ്സിന് താഴെയുള്ള ബിസിനസുകാരുടെ പട്ടികയില്‍ രണ്ട് മലയാളിയുവാക്കള്‍ ഇടം പിടിച്ചു. മിഡില്‍ ഇസ്റ്റിന്റെ 30 അണ്ടര്‍ 30 എന്നതാണ് ഈ പട്ടിക.
അലോക് കുമാര്‍, കെസ് വിന് സുരേഷ് എന്നീ യുവസംരംഭകരാണ് ഇടം പിടിച്ചത്. ദുബായില്‍ പ്രവര്‍ത്തിക്കുന്ന ഫിന്‍ടെക് കമ്പനിയായ സൈവയുടെ (zywa.com) സിഇഒ ആണ് അലോക് കുമാര്‍. 28 വയസ്സാണ്. പുതു തലമുറയില്‍ പെട്ടവര്‍ക്ക് ഡെബിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകള്‍ നല്കുന്ന കമ്പനിയാണ്. ഒരു ഈജിപ്ത് സ്വദേശിയുമായി ചേര്‍ന്നാണ് അലോക് സൈവ എന്ന കമ്പനിയ്ക്ക് തുടക്കമിട്ടത്. അമ്പലപ്പുഴ സ്വദേശി ഹരികുമാറാണ് അച്ഛന്. അമ്മ സുലഭ കൊല്ലം പരവൂര്‍ സ്വദേശിനി.
യുഎഇയില്‍ സാന്നിധ്യമുള്ള ഒരു ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സിഇഒ ആണ് 27 കാരനായ കെസ് വിന്. നഴ്സിങ്ങ്, പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ എന്നിവ വീട്ടുപടിക്കല്‍ എത്തിക്കുന്ന സംരംഭമാണ് ഡാര്ഡോക് (dardoc.com).
ജോര്‍ദാന്‍ സ്വദേശിയുമായി ചേര്‍ന്ന് ആരംഭിച്ച സംരംഭമാണ്. വിദേശ ഫണ്ട് ലഭിച്ച സംരംഭമാണ്. ഇപ്പോള്‍ എട്ട് കോടി രൂപയില്‍ പരം മൂല്യം ഈ കമ്പനിക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: