തിരുവില്വാമല: വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശി (ഗുരുവായൂര്‍ ഏകാദശി) നാളായ നവംബർ 23 വ്യാഴാഴ്ച ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രത്തില്‍ പുനർജനി നൂഴൽ നടക്കും. പുനര്‍ജ്ജന നൂഴലിലൂടെ ജന്മങ്ങളായി ആര്‍ജ്ജിച്ച പാപം തീര്‍ന്ന് മുക്തി ലഭിക്കും എന്നാണ് വിശ്വാസം. പുനര്‍ജ്ജനി നൂഴുമ്പോള്‍ പാപങ്ങള്‍ മാത്രമല്ല, രോഗങ്ങളും മാറുമെന്ന് സങ്കല്പം.
വ്യാഴാഴ്ച പുലര്‍ച്ചെ മേല്‍ശാന്തിയും അധികാരികളും ഭക്തരും കിഴക്കേദിക്കിലെ ഗുഹാമുഖത്തെത്തി പ്രത്യേക പൂജ നടത്തും. തുടര്‍ന്ന് നൂഴല്‍ ആരംഭിയ്ക്കും.
പുനര്‍ജ്ജനി നൂഴേണ്ടവര്ക്ക് ടോക്കണ്‍ ബുധനാഴ്ച വൈകീട്ട് അഞ്ചുമണി മുതല്‍ വിതരണം ചെയ്തു. തിരുവില്വാമല ദേവസ്വം ഓഫീസില്‍ നിന്നായിരുന്നു വിതരണം. തിരുവില്വാമലയിലെ ഏറെ പുരാതനമായ ആചാര സ്ഥലമാണ് പുനർജനി ഗുഹ. വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായാണ് ഈ ഗുഹ സ്ഥിതിചെയ്യുന്നത്.
പരശുരാമൻ 21 വട്ടം നിഗ്രഹം ചെയ്ത ക്ഷത്രിയരുടെ പ്രേതങ്ങൾക്ക് വീണ്ടും ജന്മമെടുത്ത് പാപമൊടുക്കി മുക്തി നേടാൻ കഴിയില്ല എന്നതിനാൽ ദേവഗുരു ബൃഹസ്മതിയുടെ ഉപദേശപ്രകാരം വിശ്വകർമ്മാവിനാൽ പണി കഴിച്ചതാണ് പുനർജനി ഗുഹ എന്നതാണ് ഐതിഹ്യം. പ്രേതാത്മാക്കൾ ഓരോ പ്രാവശ്യവും ഗുഹ നൂഴുമ്പോഴും ഓരോ ജന്മത്തെ പാപം നയിക്കുന്നു, അതിനെ നിരന്തരമായ നൂഴലിലൂടെ ജന്മങ്ങളായി ആര്‍ജ്ജിച്ച പാപമൊടുക്കി മുക്തി ലഭിക്കും എന്നും വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: