ന്യൂദല്‍ഹി: നാവികസേനയും ഡിആര്‍ഡിഒയും ചേര്‍ന്ന് തദ്ദേശീയമായി വികസിപ്പിച്ച കപ്പല്‍വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. സീക്കിങ് 42 ബി ഹെലികോപ്റ്ററില്‍ നിന്നാണ് ഇന്നലെ മിസൈലിന്റെ പരീക്ഷണം നടത്തിയത്.
സമുദ്രത്തിന് മുകളിലൂടെ പറക്കുന്ന നാവികസേനയുടെ ഹെലികോപ്റ്ററില്‍ നിന്ന് കപ്പല്‍വേധ മിസൈല്‍ തൊടുത്തുവിട്ടതും അത് വിജയകരമായി ലക്ഷ്യത്തിലെത്തുന്നതും ഉള്‍പ്പെടെയുള്ള വീഡിയോയും ചിത്രങ്ങളും നാവികസേന എക്സില്‍ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷവും മെയ് മാസത്തില്‍ ഒഡീഷയിലെ ചാന്ദിപൂര്‍ തീരത്തിന് സമീപം മിസൈല്‍ പരീക്ഷിച്ചിരുന്നു. പരീക്ഷണം പൂര്‍ത്തിയാക്കിയശേഷം നാവികസേനയുടെ ഹെലികോപ്റ്ററുകളില്‍ ഈ മിസൈല്‍ സ്ഥാപിക്കും. അത്യാധുനിക നാവിഗേഷന്‍ സംവിധാനമാണ് ഈ മിസൈലിനുള്ളത്. ശത്രുക്കള്‍ക്ക് റഡാറില്‍ കണ്ടെത്താനും കഴിയില്ല.
ഡിആര്‍ഡിഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരും നാവികസേനയിലെ ഉദ്യോഗസ്ഥരും പരീക്ഷണത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: