ഗാസ: എവിടെയാണ് യാഹ്യ സിന്‍വര്‍ എന്ന ഹമാസിന്റെ കുട്ടി ഹിറ്റ്ലര്‍ എന്നറിയപ്പെടുന്ന അനിഷേധ്യനേതാവ് ഒളിച്ചിരിക്കുന്നത്? ആ രഹസ്യതുരങ്കം തകര്‍ത്ത്, യാഹ്യ സിന്‍വറെ വധിക്കുന്നതുവരെ ഇസ്രയേല്‍ സേന ഹിംസ തുടര്‍ന്നുകൊണ്ടിരിക്കും.
ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ മുറിയില്‍ ഹമാസ് നേതാക്കളുടെ പടം നിരത്തിവെച്ചിട്ടുണ്ട്. ഇതില്‍ കൊല്ലപ്പെട്ട ഹമാസ് നേതാക്കളുടെ ഫോട്ടോയില്‍ എക്സ് എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒരാളുടെ മാത്രം പടത്തില്‍ ഇനിയും ചുവന്ന എക്സ് അടയാളം വരയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം ഇയാളെ കൊലപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. അതാണ് യാഹ്യ സിന്‍വര്‍.
പണ്ടൊരിയ്ക്കല്‍ തടവുകാരനായി പിടിക്കപ്പെട്ട് ഇസ്രയേല്‍ ജയിലില്‍ കഴിഞ്ഞിട്ടും പിന്നീട് ആയിരം പലസ്തീന് തടവുകാരെ മോചിപ്പിച്ച കൂട്ടത്തില്‍ യാഹ്യ സിന്‍വറും ഉണ്ടായിരുന്നു. ഹമാസ് തടവുകാരനായി പിടിച്ച ഒരു ഇസ്രയേല്‍ സൈനിക മേധാവിയെ മോചിപ്പിക്കുന്നതിന് പകരമായാണ് ആയിരം പലസ്തീന് തടവുകരെ വിട്ടയയ്ക്കാന് ഇസ്രയേല്‍ തീരുമാനിച്ചത്. ഈ മോചനത്തിന് ശേഷം 2017ലാണ് യാഹ്യ സിന്‍വര്‍ ഹമാസിന്റെ നേതാവായത്. കഴിഞ്ഞ കുറെ നാളുകളായി യാഹ്യ സിന്‍വര്‍ ഇസ്രയേല്‍ നേതാക്കളെ വിശ്വസിപ്പിച്ചിരുന്നത് ഹമാസ് ഇനി യുദ്ധത്തിനില്ലെന്നും വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നു എന്നുമാണ്. തുടര്‍ച്ചയായുള്ള യാഹ്യ സിന്‍വറിന്റെ ഈ സമാധാനത്തെക്കുറിച്ചുള്ള വര്‍ത്തമാനം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇസ്രയേല്‍ നേതാക്കള്‍ വിശ്വസിച്ചുപോയി. പക്ഷെ വാസ്തവത്തില്‍ ഇസ്രയേലിനെ ആക്രമിക്കാനുള്ള ഒരു പാളാത്ത പദ്ധതി അതിവ രഹസ്യമായി ആസൂത്രണം ചെയ്യുകയായിരുന്നു യാഹ്യ സിന്‍വര്‍.
നന്നായി ഹീബ്രു ഭാഷ സംസാരിക്കുന്ന യാഹ്യ സിന്‍വറിന് ഇസ്രയേലികളുമായി അടുത്ത് ഇടപഴകാനുള്ള കഴിവ് അപാരമാണ്. അതുപോലെ തന്നെ അദ്ദേഹം ഹമാസിന്റെ യുവാക്കളെ ഭാഷ അടക്കം പഠിപ്പിച്ചു. പിന്നീട് 18000 ചെറുപ്പക്കാരെ ഇസ്രയേലി വര്‍ക്ക് പെര്‍മിറ്റ് എടുപ്പിച്ച് ഇസ്രയേലിലേക്ക് അയച്ചു. ഇവര്‍ ഇസ്രയേലില്‍ സംശയമില്ലാത്തവിധം ജോലി ചെയ്ത് താമസിച്ച് പോന്നു. അതിനിടെ ഇസ്രയേലില്‍ താമസിക്കുന്ന പലസ്തീനികളുമായി ഇവര്‍ കൂട്ടായി. ഇവിടുത്തെ പ്രാദേശിക സമുദായങ്ങളുടെ ജീവിതരീതികള്‍ കൃത്യമായി അടയാളപ്പെടുത്തി. രണ്ടു വര്‍ഷത്തെ കുറ്റമറ്റ ആസൂത്രണത്തിന് ശേഷമാണ് ഹമാസ് ഇസ്രയേലിന്റെ അതിര്‍ത്തി മുറിച്ച് കടന്ന് ഒക്ടോബര്‍ ഏഴിന് ആക്രമണം അഴിച്ചുവിട്ടത്. ഇസ്രയേലി വനിതകളെ ബലാത്സംഗം ചെയ്ത് കൊന്നും കുട്ടികളെ വെടിവെച്ചും ക്രൂരമായ അഴിഞ്ഞാട്ടം. ആയിരക്കണക്കിന് ഇസ്രയേലികള്‍ കൊല്ലപ്പെട്ടു.
ഇതിന് പ്രതികാരം ചെയ്ത ഇസ്രയേല്‍ ഇതിനോടകം 11,000 ഗാസക്കാരെ വധിച്ചുകഴിഞ്ഞു. പക്ഷെ അവരുടെ ലക്ഷ്യം ഇസ്രയേലിന്റെ മണ്ണില്‍ ആക്രമണം നടത്തിയ യാഹ്യ സിന്‍വറിനെയാണ്. ഹമാസിന്റെ ഈ ഹിറ്റ് ലര്‍ ഏത് ടണലിനുള്ളില്‍ ഒളിച്ചാലും വെടിവെച്ച് കൊല്ലണമെന്നതാണ് ഇസ്രയേലിന്റെ തിട്ടൂരം. പക്ഷെ ഇത്രയും വലിയ ആക്രമണം ഇസ്രയേലിന്റെ മണ്ണില്‍ അഴിച്ചുവിട്ടിട്ടും വീമ്പിളക്കാന്‍ യാഹ്യ സിന്‍വര്‍ വന്നില്ല. അതാണ് അയാളുടെ ബുദ്ധി. ആളാവനല്ല, കൃത്യമായി ആസൂത്രണം ചെയ്തത് പ്രവര്ത്തിച്ചുകാണിക്കുക എന്നത് മാത്രമാണ് യാഹ്യ സിന്‍വറുടെ ലക്ഷ്യം. ഈ കുറുക്കനെ വെടിവെച്ച് കൊല്ലാതെ ഇസ്രയേല്‍ സേന പിന്‍വാങ്ങുമെന്ന് തോന്നുന്നില്ല. ഗാസയിലെ ഏതോ ഒരു തുരങ്കത്തിനുള്ളില്‍ ഒളിച്ചിരിക്കുന്ന ഹമാസിന്റെ കുട്ടി ഹിറ്റ്ലറെ വെടിവെച്ച് കൊല്ലാതെ ഇസ്രയേല്‍ ദൗത്യം അവസാനിക്കില്ലെന്ന് കഴിഞ്ഞ ദിവസവും ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: