ലോകത്തിലെ തന്നെ ഇലക്ട്രിക് വാഹന സങ്കൽപ്പങ്ങൾക്ക് ഗംഭീര വിജയം നൽകിയ ആഗോള ടെക്ഭീമന്മാരാണ് ടെസ്ല. തങ്ങളുടെ ഉത്പന്നങ്ങൾക്ക് പണം ചിലവഴിച്ച് പരസ്യം നൽകില്ലെന്ന് സ്ഥാപകൻ ഇലോൺ മസ്ക് ആദ്യ ഘട്ടത്തിൽ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ ഇതിനൊരു മാറ്റവുമായി എത്തിയിരിക്കുകയാണ് കമ്പനി. ആദ്യ ഘട്ട നിലപാടിൽ പരസ്യത്തിന് വേണ്ടി മുടക്കുന്ന പണം കൂടി ടെസ്ലയെ കൂടുതൽ മികവുറ്റതാക്കാൻ ഉപയോഗിക്കുമെന്ന് ടെസ്ല മേധാവി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് മാറ്റം വരുത്തി ഇപ്പോഴിതാ ആദ്യമായി ഒരു പരസ്യം ഒരുക്കിയിരിക്കുകയാണ് ടെസ്ല.
കമ്പനിയുടെ സുരക്ഷയെ എടുത്ത് കാണിക്കുന്നതിന് വേണ്ടിയാണ് ആദ്യ പരസ്യം ഇറക്കിയിരിക്കുന്നത്. കമ്പനിക്ക് വേണ്ടി പരസ്യങ്ങൾ ഇറക്കണമെന്ന് നിക്ഷേപകർ ഉൾപ്പെടെ ആവശ്യം ഉന്നയിച്ചിരുന്നു എങ്കിലും ഇത് മസ്ക് തള്ളിക്കളയുകയായിരുന്നു. എന്നാൽ ഈ വർഷം ആരംഭത്തിൽ നടന്ന വാർഷിക സമ്മേളനത്തിൽ ടെസ്ലയും പരസ്യം നൽകുമെന്ന സൂചന മസ്ക് നൽകിയിരുന്നു.ഇതിന് പിന്നാലെ ജൂൺ മാസം മുതൽ തന്നെ ചെറിയ രീതിയിലുള്ള പരസ്യങ്ങൾ ഗൂഗിൾ മുഖേന ടെസ്ല നൽകിയിരുന്നു.
ഇപ്പോഴിതാ കമ്പനിയുടേതായി ഒരു പരസ്യം തന്നെ പുറത്തിറക്കിയിരിക്കുകയാണ് ടെസ്ല. സമൂഹമാദ്ധ്യമങ്ങളിലും ടെലിവിഷൻ ചാനലുകളിലും ഉൾപ്പെടെ പ്രദർശിപ്പിക്കാൻ അനുയോജ്യമാകുന്ന വിധത്തിലുള്ള പരസ്യമാണ് കമ്പനി പുറത്തു വിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: