തിരുവനന്തപുരം: കേരളത്തില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന കര്‍ഷക ആത്മഹത്യക്ക് ഉത്തരവാദി പിണറായി സര്‍ക്കാര്‍ ആണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കര്‍ഷക മോര്‍ച്ച സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ നവംബറില്‍ മാത്രം നാല് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കര്‍ഷകര്‍ ജീവിക്കാന്‍ വഴിയില്ലാതെ ആത്മഹത്യ ചെയ്യുമ്പോള്‍ കോടിക്കണക്കിന് രൂപ ചെലവാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും ധൂര്‍ത്ത് നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കാര്‍ഷക ആത്മഹത്യ പെരുകുമ്പോഴും കര്‍ഷകരെ തിരിഞ്ഞു നോക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ സമരപരിപാടികള്‍ക്ക് കര്‍ഷക മോര്‍ച്ച സംസ്ഥാന നേതൃയോഗം രൂപം നല്കി. കര്‍ഷകര്‍ നല്കിയ നെല്ലിന്റെ വില വായ്പ ആയിട്ടല്ലാതെ കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കണമെന്ന് കര്‍ഷക മോര്‍ച്ച സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്ന് ലക്ഷക്കണക്കിന് കര്‍ഷകര്‍ ഒഴിവാക്കപ്പെട്ട സാഹചര്യത്തില്‍ അത്തരം കര്‍ഷകര്‍ക്ക് വേണ്ടി കൃഷിഭവനകള്ക്കു മുന്നില്‍ കര്‍ഷക അദാലത്തുകള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ കര്‍ഷക മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.ആര്. അജിഘോഷ്, കെ.ടി. വിബിന് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി എം.വി. രഞ്ജിത്ത് സ്വാഗതവും സംസ്ഥാന സമിതി അംഗം അനില്‍ വാഴപ്പള്ളി നന്ദിയും രേഖപ്പെടുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: