കാസര്‍കോട്: സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സിപിഎം നടത്തുന്ന നവകേരള പ്രചാരണയാത്രയ്ക്ക് ആളെ കൂട്ടാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്കിടയില്‍ നിര്‍ബന്ധിത പിരിവും ഭീഷണിയും. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ഭൂരിഭാഗം പഞ്ചായത്തുകള്‍ ഭരിക്കുന്നത് ബിജെപിയും യുഡിഎഫുമാണ്.
അവര്‍ പരിപാടി ബഹിഷ്കരിച്ചതിനാല്‍ സിപിഎം നേതൃത്വം നല്കുന്ന പഞ്ചായത്തിലെ പ്രസിഡന്റുമാരും വൈസ് പ്രസിഡന്റും സിപിഎം നേതാക്കളും കുടുംബശ്രീ അംഗങ്ങളെയും തൊഴിലുറപ്പ് തൊഴിലാളികളേയും ഭീഷണിപ്പെടുത്തി പണം പിരിക്കുകയാണ്. ഒരയല്‍ക്കൂട്ടം നിര്‍ബന്ധമായും 500 രൂപ നല്‍കണം. കൂടാതെ എല്ലാ അംഗങ്ങളും മുഖ്യ മന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കണമെന്നുമാണ് നിബന്ധന.
കഴിഞ്ഞ ദിവസം ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉഷ കുടുംബശ്രീ അംഗങ്ങളെ ഫോണിലൂടെ ഭീഷണിപ്പെടുത്തി പണം പിരിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രകാശന് കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിജി ബാബുവിനെ പരസ്യമായി ശകാരിച്ചിരുന്നു.
ഇതില്‍ ഡിവൈഎസ്പിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. നവ കേരളയാത്രയുടെ ഭാഗമായി ജനകീയ സദസായ വീട്ടുമുറ്റം പരിപാടിയില്‍ സംബന്ധിക്കാത്തതിന് തൊഴിലുറപ്പ് തൊഴിലാളിയെ സിപിഎം നേതാവ് മര്‍ദ്ദിച്ചതായും പരാതിയുണ്ട്. പനത്തടിയിലെ ഗോപാലകൃഷ്ണനാണ് പരാതിക്കാരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: