ലഖ്നൗ: ഹലാല്‍ സര്‍ട്ടിഫൈ ചെയ്തുവെന്ന് അവകാശപ്പെടുന്ന ഭക്ഷ്യോല്‍പന്നങ്ങളുടെ വില്‍പന നിരോധിച്ചതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത് സംബന്ധിച്ച് ശനിയാഴ്ച ഫുഡ് സേഫ്റ്റി ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കമ്മീഷണറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതനുസരിച്ച് ഹലാല്‍ സര്‍ട്ടിഫിക്കറ്റോടെയുള്ള ഭക്ഷ്യോല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കാനോ സൂക്ഷിയ്‌ക്കാനോ വിതരണം ചെയ്യാനോ വില്‍ക്കാനോ പാടില്ലെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്നു. ഭക്ഷ്യസുരക്ഷ സംബന്ധിച്ച നിലവാര നിയമം ലംഘിക്കുന്നതാണ് ഹലാല്‍ സര്‍ട്ടിഫൈ ചെയ്ത ഭക്ഷ്യോല്‍പന്നങ്ങളെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: