കോട്ടയം: കെട്ടിടത്തിന് നമ്പര്‍ നല്കാന് വൈകിപ്പിക്കുന്ന മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെ നിലപാടിനെതിരെ റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെതിരെ കടുത്തുരുത്തി പോലീസ് കേസെടുത്തു.
ഗതാഗതതടസവും പൊതുജനശല്യവും ഉണ്ടാക്കിയെന്നും പഞ്ചായത്ത് കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറി സമരം ചെയ്തെന്നും കാട്ടിയാണ് പ്രവാസിയായ ഷാജിമോന്‍ ജോ
ര്ജിനെതിരെ കേസെടുത്തത്. ഷാജിമോന്‍ യുകെയിലേക്ക് മടങ്ങിയതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസും നല്കി. യുകെയിലുള്ള ഷാജിമോന്റെ വാട്സാപ്പിലേക്കാണ് പോലീസ് നോട്ടീസ് അയച്ചത്. ഇന്നലെ ഹാജരാകാനായിരുന്നു നിര്‍ദേശം.
ഇത്തരത്തില്‍ ഒരു കേസെടുത്തത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് കടുത്തുരുത്തി പോലീസ് പറയുന്നു. കെട്ടിട നമ്പര്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായാണ് കോട്ടയം മാഞ്ഞൂരില്‍ പഞ്ചായത്ത് പടിക്കല്‍ പ്രവാസി സംരംഭകന് ഷാജിമോന്‍ ജോര്‍ജ് ആദ്യം ധര്‍ണ നടത്തിയത്.
തുടര്‍ന്ന് പഞ്ചായത്ത് ഓഫീസ് വളപ്പില്‍ ധര്‍ണ നടത്തിയ ഷാജിമോനെ ഓഫീസ് വളപ്പില്‍ തിരക്ക് വര്‍ധിച്ചെന്ന് പറഞ്ഞ് പോലീസ് വലിച്ചിഴച്ച് മാറ്റി. പിന്നാലെ ഷാജിമോന്‍ മള്ളിയൂര്‍ – മേട്ടുമ്പാറ റോഡില്‍ കിടന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് മന്ത്രിമാരും എംഎല്‍എയും ഇടപെട്ടാണ് പ്രശ്ന പരിഹാരം ഉണ്ടാക്കിയത്.
അതുകഴിഞ്ഞ് ദിവസങ്ങളോളം ഷാജിമോന്‍ നാട്ടിലുണ്ടായിട്ടും ഇത്തരമൊരു കേസ് ഉള്ളതായി പോലീസ് അറിയിച്ചിരുന്നില്ലെന്നും മടങ്ങിപ്പോന്നെന്ന് ഉറപ്പായതിന് ശേഷമാണ് നോട്ടീസ് നല്‍കിയതെന്നും ഷാജിമോന്‍പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: