തിരുവനന്തപുരം: തന്നെ ചോദ്യം ചെയ്യാന്‍ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയ ഉദ്യോഗസ്ഥര്‍ക്ക് മുന്പില് സുരേഷ് ഗോപി പൊട്ടിക്കരഞ്ഞതായി റിപ്പോര്‍ട്ട്. നടക്കാവ് പൊലീസ് സ്റ്റേഷനില്‍ തടിച്ചുകൂടിയ ആരാധകരേയും സഹപ്രവര്‍ത്തകരെയും കണ്ട് സംസാരിച്ച ശേഷമാണ് സുരേഷ് ഗോപി നവമ്പര്‍ 15ന് നടക്കാവ് പൊലീസ് സ്റ്റേഷനിലുള്ളിലേക്ക് കയറിയത്.
18നുള്ളില്‍ ഹാജരാകാനായിരുന്നു പൊലീസിന്റെ നോട്ടീസ്. എന്നാല്‍ ആവശ്യപ്പെട്ടതില്‍ രണ്ട് ദിവസം നേരത്തെ തന്നെ സുരേഷ് ഗോപി ഹാജരായി വീണ്ടും മാന്യത കാണിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്യലിന് ഹാജരാവാനെത്തിയ സുരേഷ് ഗോപിയെ സ്വീകരിച്ചിരുന്നു.
ചോദ്യം ചെയ്യുന്നതിനുള്ള എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ മുറിയിലേക്കാണ് സുരേഷ് ഗോപിയെ പൊലീസുദ്യോഗസ്ഥര്‍ കൊണ്ടുപോയത്. പക്ഷെ അതിനുള്ളില്‍ ഉദ്യോഗസ്ഥര്‍ അവരുടെ വീട്ടില്‍ നടന്ന ചില സംഭവങ്ങള്‍ പറഞ്ഞത് കേട്ടപ്പോഴാണ് സുരേഷ് ഗോപിയെ പൊട്ടിക്കരഞ്ഞതെന്ന് പറയുന്നു.
സുരേഷ് ഗോപിയെ ചോദ്യം ചെയ്യേണ്ട പൊലീസുദ്യോഗസ്ഥരുടെ വീട്ടില്‍ അവരുടെ പെണ്മക്കളും ഭാര്യമാരും അവരോട് പൊട്ടിത്തെറിച്ചെന്ന് പറയുന്നു. പെണ്മക്കളും ഭാര്യമാരും അവരെ തലങ്ങും വിലങ്ങും ചീത്ത വിളിക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. ഇത് പൊലീസുദ്യോഗസ്ഥരെ അസ്വസ്ഥരാക്കിയിരുന്നു. ഈ കഥ അവര്‍ സുരേഷ് ഗോപിയോട് പറഞ്ഞപ്പോഴാണ് അദ്ദേഹം പൊട്ടിക്കരഞ്ഞത്. പൊലീസുദ്യോഗസ്ഥര്‍ തന്നെ മാപ്പ് ചോദിച്ചപ്പോള്‍, അവര്‍ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചപ്പോള്‍ സുരേഷ് ഗോപി ഒരു നിമിഷം ദുര്‍ബലനായി വിതുമ്പിപ്പോവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: