പട്ന: രാജീവ് ഗാന്ധിയുടെ മകനായതുകൊണ്ടാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസില്‍ നേതാവായതെന്ന് പ്രശാന്ത് കിഷോര്‍. കോണ്‍ഗ്രസ് ഗാന്ധിയുടെ മഹാത്മാഗാന്ധിയുടെ പാര്‍ട്ടിയായിരുന്നെങ്കില്‍ ഇങ്ങിനെ ഒരു സ്ഥിതിയുണ്ടാകില്ലെന്നും കഴിവുള്ള ആര്‍ക്കും നേതാവാകാന്‍ കഴിയുമായിരുന്നെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് പ്രശാന്ത് കിഷോര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
Prashant Kishore said "Rahul Gandhi is the son of Rajiv Gandhi, hence he is a big leader of Congress. If it is your Babuji's party then anyone can become a leader"
He said "What is the identity of Tejashwi Yadav, he is the ninth failed man. When he went to play cricket, he used… pic.twitter.com/ezcSGvODV4
— Times Algebra (@TimesAlgebraIND) November 17, 2023
കോണ്‍ഗ്രസിനുള്ളില്‍ നിലനില്‍ക്കുന്ന കുടുംബവാഴ്ചയെ വിമര്‍ശിക്കുകയായിരുന്നു പ്രശാന്ത് കിഷോര്‍. നെഹ്രു കോണ്‍ഗ്രസ് നേതാക്കളെ തഴഞ്ഞ് സ്വന്തം മകളെ പ്രധാനമന്ത്രിയാക്കിയതുവഴി കോണ്‍ഗ്രസ് കുടുംബവാഴ്ചയുടെ പാര്‍ട്ടിയായി എന്ന ധ്വനിയും പ്രശാന്ത് കിഷോറിന്റെ വിമര്‍ശനത്തില്‍ ഉണ്ടായിരുന്നു.
അതുപോലെ ഒമ്പതാം ക്ലാസില്‍ തോറ്റ തേജസ്വി യാദവ് ആര്‍ജെഡിയുടെ നേതാവായത് ലാലു പ്രസാദ് യാദവിന്റെ മകനായതുകൊണ്ടാണെന്നും പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിലേതു പോലെ കുടുംബവാഴ്ച നിലനില്‍ക്കുന്ന പാര്‍ട്ടിയാണ്
കോണ്‍ഗ്രസിലേതുപോലെ രാഷ്ട്രീയ ജനതാദളിലെയും നിലനില്‍ക്കുന്ന കുടുംബവാഴ്ചയെ വിമര്‍ശിക്കുകയായിരുന്നു പ്രശാന്ത് കിഷോര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: