തിരുവനന്തപുരം: നവകേരള സദസിനായി വാങ്ങിയ ബസ് ആര്ഭാടമല്ലെന്ന് സിപിഎം നേതാവ് എ.കെ. ബാലന്. ചലിക്കുന്ന കാബിനറ്റ് ലോകത്തിലെ ആദ്യ സംഭവമാണെന്നും ആര്‍ഭാടമാണെന്ന് പറഞ്ഞ് ആരും രംഗത്തുവരേണ്ടെന്നും അദ്ദേഹം പറഞ്ഞു. പതിനായിരങ്ങളാകും ഈ ബസ് കാണാന്‍ വഴിയരികില്‍ തടിച്ചു കൂടുകയെന്നും അദ്ദേഹം പറയുന്നു.
ബസിന്റെ കാലാവാധി 15 വർഷം കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം എന്ന നിലയ്ക്ക് മ്യൂസിയത്തില്‍ വച്ചാല്‍ തന്നെ ലക്ഷക്കണക്കിന് പേര് ബസ് കാണാന്‍ വരുമെന്നും ബാലന് അഭിപ്രായപ്പെട്ടു. ബസ് വാങ്ങാന്‍ ഇപ്പോള്‍തന്നെ ആളുകള്‍ സമീപിച്ചിട്ടുണ്ടെന്നും ടെന്‍ഡര്‍ വച്ച് വിറ്റാല്‍ ഇപ്പോള്‍ വാങ്ങിയതിന്റെ ഇരട്ടി വില കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവകേരള സദസില്‍ നിന്ന് പ്രതിപക്ഷം മാറിനില്‍ക്കേണ്ട ഗതികേടിലെത്തി. അവരുടെ മണ്ഡലങ്ങളില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ എത്തി കാര്യങ്ങള്‍ കേള്‍ക്കും. നല്ല രീതിയില്‍ നടന്ന കേരളീയത്തെ കള്ള പ്രചരണം നടത്തി ഇല്ലാതാക്കാന്‍ ശ്രമിച്ചു. അതിന്റെ ആദ്യപടിയാണ് ആഡംബര വാഹനമെന്ന പ്രചരണമെന്നും എ.കെ ബാലന് പറഞ്ഞു.
ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് ഭാരത് ബെൻസ് ക്യാബിനറ്റ് ബസ് തയാറാക്കിയത്. ബസിൽ മുഖ്യമന്ത്രിക്ക് യാത്ര ചെയ്യുന്നതിന് പ്രത്യേക ക്യാബിനറ്റ് ഉണ്ട്. അടിയന്തര യോഗങ്ങൾ കൂടുന്നതിനായി റൗണ്ട് ടേബിൾ മുറി. യാത്രക്കാർക്ക് ആവശ്യത്തിനായുളള ലഘുഭക്ഷണങ്ങൾ തയ്യാറാക്കുന്നതിനായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മിനി കിച്ചൺ സൗകര്യം. കൂടാതെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുളള ശുചിമുറിയും ബസിൽ ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: