കാട്ടിക്കുളം(വയനാട്): കാട്ടിക്കുളം ടൗണിലെ തിരുനെല്ലി പോലീസ് എയ്ഡ് പോസ്റ്റ് രാത്രികളില്‍ അടച്ചിടാന്‍ തീരുമാനം. വയനാട് ജില്ലയില്‍ അടുത്തിടെ സായുധ മാവോയിസ്റ്റ് സംഘവും തണ്ടര്‍ബോള്‍ട്ടും തമ്മിലുണ്ടായ വെടിവയ്പിന്റെ പശ്ചാത്തലത്തിലാണിത്.
വനാതിര്‍ത്തിയിലും മറ്റുമുള്ള പോലീസ് സ്റ്റേഷനുകള്‍ക്ക് നേരെ മാവോയിസ്റ്റുകളുടെ നീക്കമുണ്ടാകാന്‍ ഇടയുണ്ടെന്ന സാധ്യത പരിഗണിച്ചാണ് നടപടി. രാത്രി ഏഴ് മുതല്‍ രാവിലെ ഏഴുമണി വരെ എയ്ഡ് പോസ്റ്റ് പൂര്‍ണമായും അടച്ചു പൂട്ടിയിടാനാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശം. സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരോട് ഈ സമയങ്ങളില്‍ തുടര്‍ച്ചയായി വാഹനത്തില്‍ രാത്രികാല നിരീക്ഷണം നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പൊതുജനത്തിന് സേവനം ഒരു തരത്തിലും തടസപ്പെടില്ലെന്നും ഏതൊരാവശ്യത്തിനും നൈറ്റ് പട്രോളിങ് ഉദ്യോഗസ്ഥരുടെ സേവനമുണ്ടായിരിക്കുമെന്നും മാനന്തവാടി ഡിവൈഎസ്പി പി.എല്‍. ഷൈജു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: