കൊച്ചി: സപ്ലൈകോയാണ് ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നത്. പിന്നെ എങ്ങനെയാണ് കർഷകർ ലോൺ എടുക്കുന്നവർ ആകുന്നതെന്ന് ആരാഞ്ഞ് ഹൈക്കോടതി. പിആർഎസ് വായ്പ കർഷകരുടെ സിബിൽ സ്കോറിനെ ബാധിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
സപ്ലൈകോയും ബാങ്കും തമ്മിലാണ് വായ്പ കരാർ ഉണ്ടാക്കിയിരിക്കുന്നത്. സപ്ലൈകോയാണ് ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നത്. പിന്നെ എങ്ങനെയാണ് കർഷകർ വായ്പക്കാരാകുന്നത്. നെല്ല് സംഭരണ പദ്ധതി പ്രകാരം സർക്കാരിന് നെല്ല് വിൽക്കുന്ന കർഷകരെ ഒരു തരത്തിലും വായ്പക്കാരായി ബാങ്കുകൾ കരുതരുതെന്നും ആരാണ് വായ്പക്കാരൻ എന്നത് സപ്ലൈകോ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തത വരുതി റിപ്പോർട്ട് നൽകാൻ സപ്ലൈകോയ്ക്ക് കോടതി നിർദേശം നൽകി.
പിആർഎസ് വായ്പയുമായി ബന്ധപ്പെട്ട് സിബിൽ സ്കോർ കുറയുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതിയിൽ സമർപ്പിച്ച ഒരുകൂട്ടം ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: