ജയ് പൂര്: രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ 37 ശതമാനം പേര് കൂടുതല്‍ ഗൗരവത്തോടെ കണക്കിലെടുക്കുന്നത് പ്രധാനമന്ത്രി മോദിയുടെ വാക്കുകളാണ്. കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന് 32 ശതമാനം പേരുടെ മാത്രം പിന്തുണ.
ബിജെപിയില്‍ വസുന്ധര രാജെയെയാണ് മുഖ്യമന്ത്രി മുഖം എന്ന നിലയില്‍ കൂടുതല്‍ പേര് പിന്തുണച്ചത്.-27 ശതമാനം പേര്. തൊട്ടുപിന്നില്‍ 13 ശതമാനം വോട്ടോടെ ബാലക് നാഥും ആറ് ശതമാനം വോട്ടോടെ ഗജേന്ദ്രസിങ്ങ് ഷെഖാവത്തും നിലകൊള്ളുന്നു.
അതേ സമയം ബിജെപി ഒരാളെയും മുഖ്യമന്ത്രി മുഖമായി ഉയര്‍ത്തിക്കാട്ടാതെയാണ് പ്രചാരണം നടത്തുന്നത്. മോദി ഫാക്ടറും ബിജെപിയിലെ എല്ലാ നേതാക്കളുടെയും സ്വാധീനവും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണതന്ത്രമാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. അത് ഏറെക്കുറെ വിജയിക്കുകയും ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസില്‍ ഗെഹ് ലോട്ട്, സച്ചിന് പൈലറ്റ് ഭിന്നത തന്നെയാണ് വലിയ തലവേദനയാകുന്നത്. ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കുമെന്ന് പുറമേയ്ക്ക് ഓളമുണ്ടാക്കിയിട്ടുണ്ടെങ്കിലും ഉള്ളില്‍ ഇവര്‍ തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ തലപൊക്കുന്നത് കോണ്‍ഗ്രസ് മുന്നേറ്റത്തെ തടയുന്നു.
രാജസ്ഥാനില്‍ 200 നിയമസഭാ സീറ്റുകളിലേക്കും നവമ്പര്‍ 23നാണ് വോട്ടെടുപ്പ്. ഡിസംബര്‍ 3ന് വോട്ടെണ്ണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: