ഹൈദരാബാദ് : തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസില്‍ നിന്നുള്ളയാള്‍. ജി.വിവേകാനന്ദ എന്ന വ്യവസായിയുടെ ആകെ സ്വത്ത് 600 കോടിയാണ്.
തെലുങ്കാനയിലെ ചേന്നൂര്‍ മണ്ഡലത്തില്‍ നിന്നാണ് വിവേകാനന്ദ മത്സരിക്കുന്നത്. ഇദ്ദേഹത്തിന്റെയും ഭാര്യയുടെയും ജംഗമ സ്വത്തുക്കള്‍ 377 കോടിയാണ്. ഇക്കൂട്ടത്തില്‍ ഇദ്ദഹം 1981ല്‍ സ്ഥാപിച്ച വിശാഖാ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയും ഉള്‍പ്പെടുന്നു. സ്ഥാവര സ്വത്തുക്കള്‍ 225 കോടി വരും. വിവേകാനന്ദയ്ക്കും ഭാര്യയ്ക്കും 41.5 കോടിയുടെ സ്വത്തുണ്ട്.
രണ്ടാം സ്ഥാനത്ത് പി. ശ്രീനിവാസ് റെഡ്ഡി
രണ്ടാം സ്ഥാനത്ത് നില്ക്കുന്ന സമ്പന്നനായ സ്ഥാനാര്‍ത്ഥി പി. ശ്രീനിവാസ് റെഡ്ഡിയാണ്. 460 കോടിയുടെ സ്വത്താണ് ഇദ്ദേഹത്തിനുള്ളത്. 44 കോടിയുടെ ബാധ്യതയുണ്ട്. പലയര്‍ അസംബ്ലി മണ്ഡലത്തില്‍ നിന്നാണ് ഇദ്ദേഹം മത്സരിക്കുന്നത്.
മൂന്നാം സ്ഥാനക്കാരന് രാജ് ഗോപാല്‍ റെഡ്ഡി
മൂന്നാം സ്ഥാനത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ. മുനുഗോഡെ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന രാജ് ഗോപാല്‍ റെഡ്ഡിയുടെ ആകെ സ്വത്ത് 459 കോടിയാണ്. സ്വന്തം കമ്പനിയായ സുഷീ ഇന്‍ഫ്ര ആന്റ് മൈനിങ് ലിമിറ്റഡിന്റെ 1.24 കോടി ഓഹരികള്‍ ഇദ്ദേഹത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: