കോഴിക്കോട്: സുരേഷ് ഗോപിയെ മൂക്കിൽ കയറ്റാനും വലിയ താമ്ര പത്രം ഒരുക്കി കൊടുക്കാനും കോഴിക്കോട് പൊലീസ് അധികാരികൾ മുന്നോട്ടു വരുകയാണെന്ന് പൊലീസിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം ശോഭാ സുരേന്ദ്രന്. “ഒരേ നീതി പുലർത്താൻ പൊലീസ് തയ്യാറാകണം. ഇല്ലെങ്കിൽ പൊതുജനങ്ങൾ നിയമത്തെ വെല്ലുവിളിക്കും. “- ശോഭാ സുരേന്ദ്രന് പൊലീസിന് താക്കീത് നല്കി.
മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനിരിക്കെയാണ് ശോഭ സുരേന്ദ്രന്റെ വെല്ലുവിളി. “ഒരു ബുക്കിൽ കോഴിക്കോട്ടെ കണക്കുകളെല്ലാം എഴുതിവയ്ക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടി സുരേഷ് ഗോപിക്ക് എതിരായി പ്രവർത്തിച്ചാൽ നിങ്ങൾക്ക് പ്രമോഷൻ കിട്ടുമായിരിക്കും പക്ഷേ ജനങ്ങൾ നേരിടും”- ശോഭ സുരേന്ദ്രൻ പറഞ്ഞു.
മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ബിജെപി നേതാവ് സുരേഷ് ഗോപി നടക്കാവ് പൊലീസിന് മുൻപാകെ 15ന് ഹാജരാകും. 18നുള്ളിൽ ഹാജരാകണമെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ജനരോഷം ഭയന്ന് കൈരളി ഓഫീസിനും മാധ്യമപ്രവര്‍ത്തകയ്ക്ക് വേണ്ടി കേസ് നല്കാന് മുന്നോട്ട് വന്ന മീഡിയ വണ്‍ ചാനലിനും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സുരേഷ് ഗോപിക്കെതിരെ 354 എ (1)വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് മാപ്പ് പറഞ്ഞിട്ടും മാധ്യമപ്രവര്‍ത്തക കേസുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതിന് പിന്നില്‍ ചില നിക്ഷിപ്ത താല്പര്യങ്ങളുണ്ടെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: