കാങ്കര്‍(ഛത്തിസ്ഗഡ്): കമ്മ്യൂണിസ്റ്റ് ഭീകരര്‍ അടക്കിവാണിരുന്ന കാങ്കറില്‍ ജനാധിപത്യത്തിന്റെ ശംഖൊലി മുഴങ്ങിയത് അവസാനവട്ട വോട്ടെടുപ്പില്‍ പ്രചരണായുധമാക്കി ബിജെപി. മഹോത്സവത്തിനൊരുങ്ങാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയതിന്റെ ആവേശത്തില്‍ കാങ്കറില്‍ ജനങ്ങള്‍ വലിയ തോതില്‍ വോട്ട് ചെയ്യാനെത്തിയത് ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നു. വെടിവയ്പിനും മൈന്‍ സ്ഫോടനത്തിനും വോട്ടെടുപ്പിനെ തടയാനായില്ല. പ്രധാനമന്ത്രി എത്തിയ ദിവസവും മൂന്ന് ഗ്രാമീണര്‍ പ്രദേശത്ത് കുഴിബോംബ് സ്ഫോടനത്തില്‍ പ്രദേശത്ത് കൊല്ലപ്പെട്ടിരുന്നു.
നവംബര്‍ ഏഴിന് ആദ്യഘട്ടമായാണ് കാങ്കറിലെ മൂന്ന് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നത്. ജില്ലയിലെ മൂന്ന് പട്ടികവര്‍ഗ മണ്ഡലങ്ങളിലും 80 ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തി. എക്കാലത്തെയും ഉയര്‍ന്ന പോളിങ്ങാണിത്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി സ്ഥാപിച്ച 32 പോളിങ് ബൂത്തുകളില്‍ 80 ശതമാനത്തിലധികവും 15 എണ്ണത്തില്‍ 90 ശതമാനവും വോട്ട് രേഖപ്പെടുത്തി.
വികസനത്തിന്റെയും സുരക്ഷയുടെയും ജീവിതം പകര്‍ന്ന് കേന്ദ്രസേനയും ജില്ലാ കളക്ടര്‍ പ്രിയങ്ക ശുക്ലയുടെ നേതൃത്വത്തിലുള്ള ഭരണകൂടവും ഒപ്പം നിന്നതോടെയാമ് സമൂഹം മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് ഭീകരതയെ ചെറുക്കാന്‍ സ്വയം രംഗത്തുവന്നതെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഛത്തിസ്ഗഡ് തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 150 കിലോമീറ്റര്‍ തെക്ക് സ്ഥിതി ചെയ്യുന്ന കാങ്കര്‍, ബസ്തര്‍ വനമേഖലയിലെ അതിസംഘര്‍ഷജില്ലകളിലൊന്നാണ്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് പതിവുപോലെ ഇക്കുറിയും മാവോയിസ്റ്റുകളുടെ ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ വരവും കളക്ടര്‍ പ്രിയങ്ക ശുക്ലയുടെ ഇടപെടലും ജനങ്ങളെ തെരഞ്ഞെടുപ്പിന്റെ ആവേശത്തിലെത്തിച്ചിട്ടുണ്ട്. ‘ഒരു വോട്ടറെയും ഉപേക്ഷിക്കരുത്’ എന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുദ്രാവാക്യവും എല്ലായിടത്തും എത്തിക്കാന്‍ ഭരണകൂടത്തിനായി. പ്രായമായവര്‍ക്കും അവശര്‍ക്കും വേണ്ടി വോട്ടര്‍മാരുടെ സുഹൃത്ത് എന്ന പേരില്‍ ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചു. ഏറ്റവും കൂടുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുള്ള പഖഞ്ചൂരില്‍ ‘റെയിന്‍ബോ’ പോളിങ് സ്റ്റേഷനും സ്ഥാപിച്ചിരുന്നു.
സ്ത്രീ വോട്ടര്‍മാര്‍ക്കായി ‘ബിതിയ (മകള്‍) ഹെല്‍പ്പ് ഡെസ്‌ക്കുകള്‍’, വോട്ടവകാശം വിനിയോഗിക്കാന്‍ എല്ലാ വഴികളുമെത്തിയതിനാല്‍, നൂറു വയസ്സായ വോട്ടര്‍മാരുടെ പേരില്‍ മരങ്ങള്‍ വച്ച് പിടിപ്പിക്കാന്‍ ‘ശതാവു വോട്ടര്‍ വൃക്ഷ അഭിയാന്‍’ തുടങ്ങി നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: