ന്യൂദല്‍ഹി: മലിനീകരണ മുക്ത ഗതാഗതമെന്ന ആശയത്തിന്റെ ഭാഗമായി ഭാരതത്തിലും ഗ്ലോബല്‍ ലാസ്റ്റ്മൈല്‍ ഫ്ലീറ്റ് പദ്ധതി നടപ്പാക്കി ആമസോണ്‍. ഇതിന് മുമ്പ് വിവിധ രാജ്യങ്ങളില്‍ ആമസോണ്‍ പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണിത്. ആമസോണിന്റെ ഡെലിവറി സംവിധാനങ്ങള്‍ മലിനീകരണ മുക്തമാക്കുന്നതിനായി പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളുമായാണ് ആമസോണ്‍ ഫ്ലീറ്റ് പദ്ധതി ഒരുക്കിയിരിക്കുന്നത്.
ഫ്ലീറ്റ് മാനേജ്മെന്റ് കമ്പനി വഴി ഡെലിവറി പാര്‍ട്ട്ണര്‍മാര്‍ക്ക് വാഹനങ്ങള്‍ ലഭ്യമാക്കുന്നതാണ് ആമസോണിന്റെ ഗ്ലോബല്‍ ലാസ്റ്റ്മൈല്‍ ഫ്ലീറ്റ് പദ്ധതി. നടപ്പാക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത വാഹനങ്ങളാണ് ആമസോണ്‍ നല്‍കുന്നത്. ഭാരതത്തില്‍ മഹീന്ദ്രയുടെ സോണ്‍ ഗ്രാന്റ് ഇലക്ട്രിക് ത്രീവീലറുകളാണ് ഫ്ലീറ്റ് പദ്ധതിയില്‍ ആമസോണ്‍ എത്തിച്ചിരിക്കുന്നത്. രാജ്യത്ത് കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുന്നതിലൂടെ നിതി ആയോഗിന്റെ സീറോ പൊലൂഷന്‍ മൊബിലിറ്റി ക്യാമ്പയിനെ പിന്തുണയ്ക്കുകയാണ് ആമസോണെന്ന് കമ്പനി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: