ബെംഗളൂരു: പതിമൂന്നാമത് ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ അപരാജിതരായിക്കുതിച്ച്, ഭാരതം സെമിഫൈനലിലെത്തി റിക്കാര്ഡിട്ടെങ്കിലും ഓസ്ട്രേലിയയുടെ റിക്കാര്‍ഡിനൊപ്പമെത്താന്‍ ഇനിയും രണ്ട് ജയം കൂടി വേണം. അതായത്, സെമിയും ഫൈനലും ജയിക്കണം. ലോകകപ്പില്‍ ലീഗ് ഘട്ടത്തിലെ ഒന്‍പത് കളികളും ജയിച്ചാണ് ഭാരതം ഒരു റിക്കാര്‍ഡ് സ്വന്തമാക്കിയത്. ഞായാറാഴ്ച നെതര്‍ലന്‍ഡ്സിനെ തോല്‍പ്പിച്ചാണ് ഭാരതം ഒരു റിക്കാര്‍ഡ് നേടിയത്. 2003ലെ ലോകകപ്പില്‍ ആദ്യ മത്സരം തോറ്റ ശേഷം തുടര്‍ച്ചയായി എട്ട് ജയങ്ങള്‍ നേടി ഫൈനലിലെത്തിയ സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡാണ് ഒമ്പത് തുടര്‍ ജയങ്ങളോടെ രോഹിത്തിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ഭാരതം മറികടന്നത്.
തുടര്‍ച്ചയായി 11 വിജയങ്ങള്‍ സ്വന്തമാക്കിയ ഓസ്ട്രേലിയയാണ് ലോകകപ്പിലെ തുടര്‍ വിജയങ്ങളില്‍ ഒന്നാം സ്ഥാനത്ത്. രണ്ടു തവണയാണ് കങ്കാരുപ്പട ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 2003ലും 2007ലും ലോകകപ്പുകളില്‍ ഓസീസിനെ വീഴ്ത്തുന്നതുപോയിട്ട് വിറപ്പിക്കാന്‍ പോലും ഒരു ടീമിനും ആയിട്ടില്ല എന്നതാണ് വസ്തുത. ഇത്തവണ ഭാരതത്തിന് ഓസ്ട്രേലിയയുടെ 11 തുടര്‍ ജയങ്ങളുടെ റിക്കോര്ഡിനൊപ്പമെത്താന് അവസരമുണ്ട്. അതിന് പക്ഷെ ആദ്യം സെമിയിലും പിന്നെ ഫൈനലിലും ജയിച്ച് കിരീടം നേടണം. എന്നാല്‍ 11 തുടര്‍ ജയങ്ങളെന്ന ഓസീസ് റെക്കോര്‍ഡിന് ഒപ്പമെത്താം.
ലോകകപ്പിലെ പ്രാഥമിക ഘട്ടത്തിലെ അവസാന കളിയില്‍ നെതര്‍ലന്‍ഡ്സിനെ തോല്‍പ്പിച്ചതോടെ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ജയങ്ങളെന്ന റിക്കാര്‍ഡിനൊപ്പമെത്തി ഭരതം. 24 ജയങ്ങളാണ് ഭാരതം ഈ വര്‍ഷം നേടിയത്. 1998ലും ഒരു വര്‍ഷം 24 ജയങ്ങള്‍ നേടിയിരുന്നു. 2013ല്‍ 22 ജയങ്ങള്‍ നേടിയതാണ് അതിന് ശേഷം ഏറ്റവും മികച്ച പ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: