തിരുവനന്തപുരം:സുരേഷ് ഗോപിയെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്താല്‍ പൊലീസും പരാതിക്കാരിയും കുടുങ്ങിയേക്കുമെന്ന് ക്രൈം ന്യൂസ്.
നടക്കാവ് പൊലീസ് സ്റ്റേഷന് സ്ത്രീത്വത്തെ അപമാനിച്ചു എന്ന പേരില്‍ 354എയുടെ ഒന്നാം ഉപവകുപ്പ് പ്രകാരമാണ് സുരേഷ് ഗോപിയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അന്ന് ആ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത എട്ടോളം മാധ്യമപ്രവര്‍ത്തകരുടെ മൊഴിയെടുത്തുവെന്നും നടക്കാവ് പൊലീസ് പറയുന്നു.
ഇത് പൊലീസ് സ്റ്റേഷനില്‍ ജാമ്യം കിട്ടുന്ന കേസാണ്. തിരിച്ചറിയാന്‍ കഴിയുന്ന കുറ്റമായതിനാലാണ് ജാമ്യം നല്‍കുന്നത്. നടക്കാവ് എസ് ഐ ബിനുകുമാറാണ് ഈ കേസ് കൈകാര്യം ചെയ്യുന്നത്.
എന്താണ് 354എ-1 എന്ന വകുപ്പ്?
354 എ എന്ന വകുപ്പില്‍ ലൈംഗിക പീഢനവും ലൈംഗിക പീഢനത്തിനുള്ള ശിക്ഷയും ആണ് ഉദ്ദേശിക്കുന്നത്. അതില്‍ തന്നെ സെക്ഷനുകള്‍ ഉണ്ട്. അത് താഴെപ്പറയുന്നു:
1. സ്വാഗതാര്ഹമല്ലാത്തതും പ്രകടമായിത്തന്നെ ലൈംഗികവുമായി സമീപനം ഉള്‍പ്പെടുന്ന ശാരീരിക സ്പര്‍ശനവും മുന്നേറ്റങ്ങളും, അല്ലെങ്കില്‍
2. ലൈംഗിക നേട്ടങ്ങള്‍ക്കുവേണ്ടി നിര്‍ബന്ധിക്കുകയോ ആവശ്യപ്പെടുകയോ അല്ലെങ്കില്‍
3. ഒരു സ്ത്രീയുടെ ഇച്ഛയ്ക്കെതിരായി അശ്ലീലസൃഷ്ടി കാണിക്കുകയോ അല്ലെങ്കില്‍
4. ലൈംഗികത കലര്‍ന്ന പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്യുന്ന എതൊരു പുരുഷനും ലൈംഗിക പീഢനക്കുറ്റത്തിന് അപരാധിയാകുന്നതാണ്.
“ലൈംഗികച്ചുവയുടെ ഒരു സ്പര്‍ശവും സുരേഷ് ഗോപി ചെയ്തിട്ടില്ലെന്ന് ആ വീഡിയോ കണ്ടവര്‍ക്കറിയാം. മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളാകാം ലേഖികയെക്കൊണ്ട് കേസെടുപ്പിക്കാന്‍ കാരണം. പക്ഷെ ഈ കേസ് നിലനില്ക്കുകയില്ല. കാരണം എല്ലാവരും കാണുന്ന വാര്‍ത്താസമ്മേളനത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. ആ വീഡിയോയില്‍ ലൈംഗികച്ചുവയുള്ള ഒരു സ്പര്‍ശവും കാണാന്‍ കഴിയില്ല. അങ്ങിനെയെങ്കില്‍ മമ്മൂട്ടി പണ്ട് ശോഭനയുടെ ദേഹത്ത് സ്പര്‍ശിച്ചതും കേസായി മാറും. കള്ളക്കേസിന് അറസ്റ്റ് ചെയ്താല്‍ പൊലീസും പരാതിക്കാരിയും കുടുങ്ങും. “- ക്രൈം ന്യൂസ് പറയുന്നു.
സ്ത്രീകള്‍ ഒറ്റക്കെട്ടായി സുരേഷ് ഗോപിയോട് ഒപ്പം നില്ക്കുന്ന സാഹചര്യത്തില്‍ ഈ കേസ് ഭാവിയില്‍ പരാതി നല്കിയ ലേഖികയ്ക്ക് തന്നെ ഭാവിയില്‍ എന്നെന്നേക്കുമായി പ്രശ്നമാകുമെന്നും ക്രൈം ഉപദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: