മലപ്പുറം: വീട്ടമ്മയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ സംഭവത്തില്‍ മൃതദേഹം നാടുകാണി ചുരത്തില്‍നിന്ന് കണ്ടെത്തി.പ്രതി മലപ്പുറം സ്വദേശി സമദ് നല്കിയ മൊഴി പ്രകാരം പൊലീസ് നാടുകാണി ചുരത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സൈനബയുടേതാണോയെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.
പ്രതി സമദുമായി കോഴിക്കോട് കസബ പൊലീസ് നാടുകാണി ചുരത്തിലെത്തി പരിശോധന നടത്തിയപ്പോഴാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.തമിഴ്നാട് അതിര്‍ത്തിയിലാണ് പരിശോധന നടന്നത്. തമിഴ്നാട് പൊലീസും സ്ഥലത്തെത്തിയിരുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമായിരിക്കും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക.
കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നിന്ന് സൈനബ (57) എന്ന വീട്ടമ്മയെ കാണാതായ സംഭവത്തിലാണ് വഴിത്തിരിവ്.കൊലപാതകം നടത്തിയത് സ്വര്‍ണാഭരണങ്ങള്‍ കവരാനായിരുന്നുവെന്നാണ് സമദ് മൊഴി നല്‍കിയത്. സമദും സൈനബയും തമ്മില്‍ സൗഹൃദമുണ്ടായിരിന്നു.
ഭാര്യയെ ഏഴാം തീയതി വൈകുന്നേരം മുതല്‍ കാണാനില്ലായിരുന്നുവെന്നും ഫോണില്‍ പലതവണ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ലെന്നും സൈനബയുടെ ഭര്‍ത്താവ് മുഹമ്മദാലി പറഞ്ഞു. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനില്‍ എട്ടാം തീയതി പരാതി നല്കി.
തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സമദ് വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന് മൊഴി നല്‍കുകയായിരുന്നു. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. സുഹൃത്തുമായി ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. സുഹൃത്തിനായി പൊലീസ് അന്വേഷണം നടത്തുകയാണ്.
സംഭവം നടക്കുമ്പോള്‍ 17 പവന്റെ സ്വര്‍ണാഭരണങ്ങള്‍ സൈനബ അണിഞ്ഞിരുന്നു. സമദും സഹായിയായ സുലൈമാനും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് എഫ്ഐആര്‍. സൈനബ സമദിനൊപ്പം കോഴിക്കോട് ബസ് സ്റ്റാന്‍ഡിനടുത്ത് നിന്ന് കാറില്‍ പോവുകയായിരുന്നുവെന്നാണ് എഫ്ഐആറിലുളളത്. മുക്കത്തിന് സമീപം വച്ച് കാറില്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: