സെക്കന്തരാബാദിലെ റാലിക്കിടെ പരേഡ് ഗ്രൗണ്ടിന്റെ അറ്റത്ത് ഇലക്ട്രിക് ടവറില്‍ കയറി പ്രധാനമന്ത്രിയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ തുനിഞ്ഞ പെണ്‍കുട്ടിയോട് മോദി അഭ്യര്‍ത്ഥിച്ചു… ഇറങ്ങൂ മോളേ… അത് അപകടമാണ്.
ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ട്… ഇറങ്ങൂ… പ്രസംഗത്തിനിടയില്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന കേട്ടാണ് ആയിരക്കണക്കിന് വരുന്ന ജനങ്ങളും അത് അറിയുന്നത്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ രാജ്യസഭാ എംപി കെ. ലക്ഷ്മണ് തെലുങ്കിലാക്കി വിളിച്ചു പറഞ്ഞു. ടവറിന് മുകളിലേക്ക് കയറുന്നതിനിടയില്‍ എന്തോ വിളിച്ചു പറയാന്‍ ശ്രമിച്ച കുട്ടിയോട് മോളേ… നിന്നെ ഞാന്‍ കേള്‍ക്കാം.
അതിനാണ് ഞാനിവിടെ വന്നത് എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു. പ്രധാനമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനയ്ക്ക് ഫലമുണ്ടായി. അവള് താഴെയിറങ്ങി. നന്ദി മോളേ എന്ന് പറഞ്ഞതിന് ശേഷമാണ് അദ്ദേഹം പ്രസംഗം തുടര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: