കാലടി: കളമശേരി സ്ഫോടനത്തില്‍ ഗുരുതര പൊള്ളലേറ്റ് ചികിത്സയില്‍ കഴിയവെ മരിച്ച മലയാറ്റൂര്‍ കടവന്‍കുടി വീട്ടില്‍ പ്രദീപന്റെ ഭാര്യ സാലിയുടെ(45) സംസ്കാരം ഇന്ന് 11ന് ചാലക്കുടി കൊരട്ടി യഹോവ സാക്ഷികളുടെ ശ്മശാനത്തില്‍ നടക്കും. ശനിയാഴ്ച രാത്രിയാണ് സാലി മരിച്ചത്. ഇതോടെ സ്ഫോടനത്തില്‍ മരണം അഞ്ചായി.
മൃതദേഹം ഇന്ന് രാവിലെ 9ന് മലയാറ്റൂരില്‍ എത്തിക്കും. മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയിലെ പാരിഷ് ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇളയ മകള്‍ ലിബ്ന പിന്നീട് ആശുപത്രിയില്‍ മരിച്ചിരുന്നു. സാലിയുടെ രണ്ട് ആണ്മക്കള്ക്കും പൊള്ളലേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: