ആലപ്പുഴ: കടവും കഷ്ടപ്പാടും കൊണ്ട് സംസ്ഥാനത്ത് കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള സാധാരണ ജനങ്ങള്‍ ദുരിതത്തിലാണെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഇടതു സര്‍ക്കാര്‍ പണം പിഴിഞ്ഞ് പിരിച്ച് കേരളീയവും നവകേരള സദസും കൊണ്ടാടുകയാണ്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ സര്‍ക്കാര്‍ മാമാങ്കം കണ്ട് രസിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിനെതിരെ ജനകീയ പോരാട്ടം ശക്തിപ്പെടുത്തുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കുട്ടനാട്ടില്‍ ആത്മഹത്യ ചെയ്ത പ്രസാദിന്റെ മകന്റെ മുഴുവന്‍ വിദ്യാഭ്യാസ ചെലവും ബിഡിജെഎസ് ഏറ്റെടുത്തതായി അദ്ദേഹം കുടുംബത്തെ അറിയിച്ചു.
ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. സിനില്‍ മുണ്ടപ്പള്ളി, ജനറല്‍ സെക്രട്ടറിമാരായ തമ്പി മേട്ടുത്തറ, അഡ്വ. ജ്യോതിസ്, സന്തോഷ് ശാന്തി, ആലപ്പുഴ ജില്ലാ പ്രസിഡന്റ് ടി. അനിയപ്പന്, ബിഡിവൈഎസ് യൂത്ത് ജില്ലാ പ്രസിഡന്റ് സതീഷ്, ദിലീപ് ചേര്‍ത്തല, സുശീല മോഹന്‍, പൊന്നപ്പന് എന്നിവരാണ് പ്രസാദിന്റെ വീട്ടിലെത്തി വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത വിവരം അറിയിക്കുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: