2.8 കിലോഗ്രാം സ്വർണം ഉപയോഗിച്ച് അനന്തശയന രൂപത്തിലുള്ള ശ്രീ പത്മനാഭ സ്വാമിയുടെ വിഗ്രഹം. വിഗ്രഹത്തിന് ശോഭ ചാർത്താൻ ഉയർന്ന തരത്തിലുള്ള 500 കാരറ്റ് വരുന്ന 75,089 രത്നങ്ങളും (250 ഗ്രാം), ചെറിയ 3355 പത്മരാഗം, മരതകക്കല്ല് എന്നിവയും. എട്ട് ഇഞ്ച് ഉയരവും 18 ഇഞ്ച് ഉയരവുമുള്ള തങ്ക വിഗ്രഹം തിരുവനന്തപുരത്തെ ഭീമ ജ്വല്ലറിയിലാണ് അനാവരണം ചെയ്തിരിക്കുന്നത്.
കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 64 സ്വർണപ്പണിക്കാരാണ് വിഗ്രഹ നിർമ്മാണത്തിന് പിന്നിൽ. ദിവസവും 18 മണിക്കൂറോളം ജോലി ചെയ്ത് രണ്ട് മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. സ്വര്‍ണത്തിലും വജ്രത്തിലുമായാണ് വിഗ്രഹം നിര്‍മിച്ചത്.
സേവനത്തിന്റെ നൂറ് വർഷത്തിലേക്ക് എത്തുന്ന പശ്ചാത്തലത്തിലാണ് ഭീമ ജ്വല്ലറി ഇത്തരത്തിൽ വിഗ്രഹം അനാവരണം ചെയ്തത്. ജ്വല്ലറി ഉടമയായ ഭീമാ ഗോവിന്ദനും ഭാര്യ ജയാ ഗോവിന്ദനും കവടിയാര്‍ കൊട്ടാര അംഗങ്ങളുമായി സംസാരിച്ചാണ് വിഗ്രഹത്തിന് രൂപം നല്‍കിയത്. തിരുവനന്തപുരത്തെ ജ്വല്ലറിയിലാണ് പ്രദർശനത്തിന് വെച്ചിരിക്കുന്നത്. കേരളത്തിലെ മറ്റ് ഷോറൂമുകളിൽ വരും ദിവസം പ്രദർശനത്തിന് വെയ്ക്കുമെന്ന് ഉടമ ഭീമാ ഗോവിന്ദന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: