ഇടുക്കി: ആനയിറങ്കല്‍ അണക്കെട്ടില്‍ രണ്ട് പേരെ കാണാതായി. 301 കോളനിയിലെ ഗോപി(50), സജീവന്(45) എന്നിവരെയാണ് വള്ളം മറിഞ്ഞ് കാണാതായത്.
കോളനിയില്‍ നിന്ന് വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ ആനയറിങ്കലിലേക്ക് പോയി തിരിച്ചു വരവെയാണ് വളളം മറിഞ്ഞത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും തിരച്ചില്‍ നടത്തുന്നു.
വള്ളത്തിലുണ്ടായിരുന്ന സജീവനാണ് ആദ്യം മുങ്ങിയത്. ഗോപി അല്പംകൂടി മുന്നോട്ട് തുഴഞ്ഞെങ്കിലും വള്ളം പൂര്‍ണമായും മുങ്ങി.
വൈകിട്ടോടെ മുങ്ങല്‍ വിദഗ്ധരെ ഉള്‍പ്പെടെ സ്ഥലത്തെത്തിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കുമെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും കാണാതായ സ്ഥലം ചതുപ്പ് പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: