ന്യൂദല്‍ഹി:പഞ്ചാബില്‍ പത്ത് വര്‍ഷം ഭരണത്തില്‍ നിന്നും അകാലി ദള്‍ തൂത്തെറിഞ്ഞ കോണ്‍ഗ്രസിനെ തിരികെ 2017ല്‍ അധികാരത്തില്‍ മടക്കിക്കൊണ്ട് വന്ന നേതാവായിരുന്നു അമരീന്ദര്‍ സിങ്ങ് എന്ന ക്യാപ്റ്റന്‍. എന്നാല്‍ നവജോത് സിങ്ങ് സിദ്ദു എന്ന വ്യാജ നേതാവിന്റെ വാക്കുകള്‍ കേട്ട് അമരീന്ദര്‍ സിങ്ങിനെ നാണം കെട്ട രീതിയില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കുകയായിരുന്നു സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തോട് പോലും മുന്‍കൂട്ടി ചര്‍ച്ച ചെയ്യാതെയായിരുന്നു അമരീന്ദര്‍ സിങ്ങിനെ പുറത്താക്കിയത്. അമരീന്ദര്‍ സിങ്ങിന്റെ ജീവിതത്തിലെ ഏറ്റവും കയ്പേറിയ ദിവസം.
പക്ഷെ കഴിഞ്ഞ ദിവസം പ്രതിപക്ഷത്തിന്റെ ശക്തയായ വക്താവ് മഹുവ മൊയ്ത്രയെ എംപി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന തീരുമാനത്തിന് പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റിയില്‍ നിര്‍ണ്ണായകമായ വോട്ട് വീണത് അമരിന്ദര്‍ സിങ്ങിനെ ഭാര്യയും കോണ്‍ഗ്രസ് എംപിയുമായ പെര്‍ണീത് കൗറില്‍ നിന്നാണ്. ഇതോടെയാണ് പത്തംഗ എത്തിക്സ് സമിതി 6-4 ഭൂരിപക്ഷത്തില്‍ മഹുവയെ പാര്‍ലമെന്‍റംഗമെന്ന പദവിയില്‍ നിന്നും (എംപി പദവിയില്‍ ) പുറത്താക്കാന്‍ തീരുമാനിച്ചത്.
അദാനിയ്‌ക്കെതിരെ വിമര്‍ശനമുയര്‍ത്തിയ രാഹുല്‍ ഗാന്ധിയ്‌ക്ക് പിന്തുണയായി പാര്‍ലമെന്‍റില്‍ അദാനിയ്‌ക്കെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തിയ വ്യക്തിയാണ് തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര. ഇവര്‍ രാഹുല്‍ഗാന്ധിയുമായും ഫിനാന്‍ഷ്യല്‍ എക്സ്പ്രേസും വാഷിംഗ്ടണ്‍ പോസ്റ്റും ഉള്‍പ്പെടെയുള്ള വിദേശ പത്രങ്ങളുമായും അദാനി കമ്പനികളില്‍ നിന്നും പിരിഞ്ഞുപോയ വരുമായും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നതായി പറയുന്നു. ദര്‍ശന്‍ ഹീരാനന്ദാനി എന്ന അദാനിയുടെ ശത്രുപക്ഷത്ത് നിന്നിരുന്ന ബിസിനസ് കാരനില്‍ നിന്നും പണവും സമ്മാനങ്ങളും കൈപ്പറ്റിയാണ് മഹുവ മൊയ്ത്ര അദാനിയ്‌ക്കെതിരെ ചോദ്യങ്ങള്‍ ചോദിച്ചതെന്ന ആരോപണം സ്ഥിരീകരിച്ചിരിക്കുകയാണ്.
ദര്‍ശന്‍ ഹിരാനന്ദാനി തന്നെ താന്‍ മഹുവയ്‌ക്ക് അദാനിയ്‌ക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കാന്‍ പണവും സമ്മാനങ്ങളും നല്‍കിയിരുന്നതായി സമ്മതിച്ചതോടെ മഹുവ മൊയ്ത്ര എംപി എന്ന സ്ഥാനത്തിരുന്ന് ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തത് എന്നത് തെളിഞ്ഞു. പാര്‍ലമെന്‍രില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മറ്റൊരാളില്‍ നിന്നും ഒരു കൈക്കൂലിയും കൈപ്പറ്റിക്കൂടാ എന്നതാണ് നിയമം. ഇതാണ് എത്തിക്സ് കമ്മിറ്റി മഹുവയെ പുറത്താക്കാന്‍ തീരുമാനിച്ചതിന് കാരണം. ഈ വോട്ടിംഗിലാണ് അമരീന്ദര്‍ സിങ്ങിന്റെ ഭാര്യയുടെ വോട്ട് മഹുവയുടെ രാഷ്‌ട്രീയഭാവി തകര്‍ത്തെറിയുന്ന വോട്ടായി മാറിയത്. ഇത് കോണ്‍ഗ്രസിനും കിട്ടിയ വലിയ അടി തന്നെയാണ്. കാരണം മഹുവ മൊയ്ത്രയ്‌ക്ക് ഒരു പക്ഷെ തൃണമൂല്‍ കോണ്‍ഗ്രിനേക്കാള്‍ പിന്തുണ നല്‍കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: