തിരുവനന്തപുരം: കേരളത്തിന് കേന്ദ്രം 57400 കോടി രൂപ നല്‍കാനുണ്ടെന്നും അതിനാലാണ് കേരളം കടക്കെണിയിലായതെന്നുമുള്ള മുഖ്യമന്ത്രിയുേടയും ധനമ്രന്തിയുടയേും വാദം അപഹാസ്യമാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ ഡോ. ജോസ് സെബാസ്റ്റ്യന്‍. ഈ വാദം സാധാരണ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്.
കേരളത്തിലെ ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു പൈസ പോലും കുറവ് വരുന്നില്ല. ഇവര്‍ക്ക് നല്‍കിക്കഴിഞ്ഞ് മിച്ചമുള്ളതാണ് മറ്റുള്ളവര്‍ക്ക് നല്‍കുന്നത്. ശമ്പളം, പെന്ഷന് പലിശ പോലുള്ള ഏറ്റുപോയ ചെലവുകള്‍ കൊടുത്തു കഴിഞ്ഞ് എന്തെങ്കിലും മിച്ചമുണ്ടെങ്കില്‍ മാത്രമേ ബാക്കിയുള്ളവര്‍ക്ക് കിട്ടൂ എന്നതാണ് അവസ്ഥ. ജിഎസ്ടി നഷ്ടപരിഹാരമായി ലഭിക്കാനുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നഷ്ടപരിഹാരം അഞ്ചു വര്‍ഷത്തേക്ക് മാത്രമാണ്. അത് ഇനിയും നല്‍കിക്കൊണ്ടിരിക്കണമെന്നാണ് കേരളത്തിന്റെ വാദം.
ചരക്ക് സേവന നികുതി വരുമാനത്തില്‍ പ്രതിവര്‍ഷം 14 ശതമാനം വളര്‍ച്ച ഇല്ലെങ്കില്‍ മാത്രമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. നഷ്ടപരിഹാരം നല്‍കുന്നതിന്റെ കാലാവധി (അഞ്ചു വര്‍ഷം) കഴിഞ്ഞ ശേഷം കേരളത്തിന്റെ വളര്‍ച്ച 22 ശതമാനമാണ്. നഷ്ടപരിഹാരത്തിന്റെ പിന്നാലെ പോകാതെ കൃത്യമായ നികുതി പിരിക്കാന്‍ തുടങ്ങിയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഈ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. വരുമാനക്കമ്മി ഗ്രാന്റ് (റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ്) എന്ന കാര്യവും മുഖ്യമന്ത്രി പറയുന്നുണ്ട്. ഇത് വരുമാനം തികയാത്തവര്‍ക്ക്, നല്കുന്ന താത്ക്കാലികമായ ഗ്രാന്റാണ്. കേരളത്തിന് 53132 കോടി രൂപയാണ് ഇത്തരം ഗ്രാന്റായി ലഭിച്ചത്. ബീഹാര്‍, ഒഡീഷ, യുപി എന്നീ സംസ്ഥാനങ്ങള്‍ക്ക് ഇത് ലഭിച്ചിട്ടുപോലുമില്ല. ചെലവു കൂട്ടിയും വരുമാനം കുറച്ചും കാണിക്കാന്‍ അറിയാത്ത മണ്ടന്മരാണല്ലോ അവര്‍… അതിനാല്‍ അവര്‍ക്കൊന്നും ഇതിന് അര്‍ഹതയില്ല. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനക്കമ്മി ഗ്രാന്റ് ലഭിച്ച സംസ്ഥാനമാണ് കേരളം. ഈ ഗ്രാന്റ് ഇനിയും നല്‍കണമെന്നാണ് ധനമന്ത്രി പറയുന്നത്. ഇത് അഞ്ചു വര്‍ഷത്തേക്കു മാത്രം നല്കുന്ന ഗ്രാന്റാണ്. അദ്ദേഹം പറഞ്ഞു.
ജിഎസ്ടി നഷ്ടപരിഹാരം കിട്ടാത്തത് എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു പോലെയാണ്. ഇത് റവന്യൂക്കമ്മി കുറയ്ക്കാനാണ്. നികുതി പിരിവ് കാര്യക്ഷമമാക്കാനുള്ള പ്രോല്‍സാഹനമാണ്. കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും ഇതുപോലുള്ള ധനപ്രതിസന്ധിയില്ല. അതെന്തുകൊണ്ടെന്ന് നാം ആലോചിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: