തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ് വഷളാക്കിയത് ഇടതുമുന്നണിയിലെ ഉന്നത നേതാവാണെന്ന് ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗന്. 101 കോടി തട്ടിപ്പെന്ന ഊതിവീര്‍പ്പിച്ച് കണക്കിന് പിന്നില്‍ ഇദ്ദേഹം പറഞ്ഞിട്ടാണെന്നും ഭാസുരാംഗന് ആരോപിച്ചു.
ഈ നേതാവിന്റെ പേരടക്കം പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇ ഡി ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് ഭാസുരാംഗന് പറഞ്ഞു.
ഇഡി തന്നെ കസ്റ്റഡിയിലെടുത്തിട്ടില്ല. ചോദ്യം ചെയ്യല്‍ മാത്രമാണ് നടന്നത്.
ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുമാരപുരത്തിന് സമീപം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭാസുരാംഗനെ വെളളിയാഴ്ച വൈകിട്ടാണ് ഡിസ്ചാര്‍ജ് ചെയ്തത്.തുടര്‍ന്ന് ഭാസുരാംഗനെയും മകന് അഖില്‍ ജിത്തിനെയും ഇഡി ഉദ്യോഗസ്ഥര്‍ ഇന്നും ചോദ്യം ചെയ്തു. അഖില്‍ ജിത്തിന്റെ സാമ്പത്തിക സ്രോതസും ഇടപാടുകളും സംബന്ധിച്ച വിവരങ്ങള്‍ ഇഡി ശേഖരിച്ചിരുന്നു. മാറനെല്ലൂരിലെവീടും ഇഡി നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: