മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ ‘മേരി മിട്ടി മേരാ ദേശ്’ ക്യാമ്പയിനിന് കീഴില്‍ സോഷ്യല്‍ മീഡിയയില്‍ സെല്‍ഫികള്‍ അപ്ലോഡ് ചെയ്തുകൊണ്ട് ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ സെല്‍ഫികള്‍ എടുത്തതിന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ കയറി ഭാരതം.
2016ല്‍ ഒരു ലക്ഷത്തോളം സെല്‍ഫികള്‍ എടുത്തതിന് ചൈനയ്ക്കൊപ്പമായിരുന്നു ഏറ്റവും കൂടുതല്‍ സെല്‍ഫികള്‍ എടുത്തതിന്റെ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ്. ഇതിനെയാണ് ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഒരു യൂണിവേര്സിറ്റി പിന്നിലാക്കിയത്. മഹാരാഷ്ട്രയിലെ സാവിതാരിഭായ് ഫുലെ പൂനെ സര്‍വകലാശാല (എസ്പിപിയു) മണ്ണുകള്‍ക്കൊപ്പം എടുത്ത 10,42,538 സെല്‍ഫികളാണ് റെക്കോര്‍ഡ് സൃഷ്ടിച്ചത്.
‘മേരി മിട്ടി മേരാ ദേശ്’ പദ്ധതിയുടെ ഭാഗമായി ബുധനാഴ്ച മുംബൈ സര്‍വകലാശാലയില്‍ നടന്ന ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ദാന ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പങ്കെടുത്തു. രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച ധീരരായ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് ‘മേരി മതി മേരാ ദേശ്’ (എംഎംഎംഡി) ക്യാമ്പയിന് നടത്തിയത്. ഈ സംരംഭത്തിന്റെ ഭാഗമായി, രാജ്യത്തുടനീളമുള്ള വീടുകളില്‍ നിന്നുള്ള മണ്ണും അരിയും ശേഖരിച്ച് അമൃത് കലശങ്ങളില്‍ സൂക്ഷിക്കുകയായിരുന്നു.
‘മേരി മിട്ടി മേരാ ദേശ്’ ക്യാമ്പയിനില്‍ അമൃത് കലാഷ് യാത്രയും ഉള്‍പ്പെട്ടിരുന്നു. അതില്‍ ആറു ലക്ഷത്തിലധികം ഗ്രാമങ്ങളില്‍ നിന്നും നഗരപ്രദേശങ്ങളിലെ വാര്‍ഡുകളില്‍ നിന്നും ബ്ളോക്ക് ലെവലിലേക്ക് (എല്ലാ ഗ്രാമങ്ങളിലെയും മണ്ണും ആരിയും) അയയ്ക്കുന്നു. ഇത് ബ്ലോക്ക് തലത്തില്‍ ഒന്നിച്ച് രാജ്യതലസ്ഥാനത്തേക്ക് അയക്കുകയായിരുന്നു.
ആയിരക്കണക്കിന് അമൃത് കലാശ യാത്രികരുടെ അകമ്പടിയോടെയാണ് സംസ്ഥാന തലത്തില്‍ നിന്നുള്ള മിട്ടി രാജ്യതലസ്ഥാനത്തേക്ക് അയച്ചത്. ഒക്ടോബര്‍ 31 ന് ദല്‍ഹിയിലെ കര്‍ത്തവ്യ പാതയിലാണ് സമാപന പരിപാടി നടന്നത്. യുവാക്കള്‍ക്ക് തങ്ങളുടെ പരിശ്രമത്തിലൂടെ രാജ്യത്തിന്റെ പുരോഗതിയുടെ ലക്ഷ്യങ്ങള്‍ കൂട്ടായി കൈവരിക്കാനാകുമെന്ന് ഒക്ടോബര്‍ 31ന് ‘മേരി മിട്ടി മേരാ ദേശ്’ ക്യാമ്പയ്നിന്റെ അമൃത് കലാഷ് യാത്രയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: