ന്യൂദല്‍ഹി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അടുത്ത മാസം നാലിന് ആരംഭിക്കും. ഡിസംബര്‍ 22 വരെ നീളുന്ന സമ്മേളനത്തില്‍ 15 സിറ്റിംഗുകളുണ്ടാകും. പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി സാമൂഹ്യ മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സമ്മേളനത്തില്‍ നിയമനിര്‍മ്മാണ കാര്യങ്ങളെയും മറ്റ് ഇനങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി സര്‍ക്കാര്‍ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമെന്നതിനാല്‍ സമ്മേളനം ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് നിര്ണായകമാണിതെന്ന് അദ്ദേഹം പറഞ്ഞു.
സെപ്തംബറില്‍ നടന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വനിതാ സംവരണ ബില്‍ പാസാക്കിയിരുന്നു. ഇത് ചരിത്ര മുഹൂര്‍ത്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: