ന്യൂദല്‍ഹി: അദാനിയെ അപകീര്‍ത്തിപ്പെടുത്തുന്ന ചോദ്യം ചോദിക്കുക വഴി മോദിയെ ലക്ഷ്യം വെയ്‌ക്കുകയും ഈ ചോദ്യങ്ങള്‍ക്ക് അദാനിയുടെ എതിരാളിയില്‍ നിന്നും കൈക്കൂലി വാങ്ങുകയും ചെയ്ത തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ സിബിഐ അന്വേഷണം. ബിജെപിയുടെ പരാതിയെതുടര്‍ന്ന് ലോക് പാലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ഇതോടെ അദാനിയ്‌ക്കെതിരെ ആക്രമണം കടുപ്പിച്ച് ശ്രദ്ധതിരിക്കാനാണ് മഹുവ മൊയ്ത്ര ശ്രമിക്കുന്നത്. സിബിഐ ആദ്യം അദാനിയ്‌ക്കെതിരെ അന്വേഷിക്കട്ടെ എന്നിട്ട് എനിക്ക് കൈക്കൂലിയായി കിട്ടിയ ഷൂസകള്‍ എണ്ണിനോക്കാന്‍ സിബിഐയ്‌ക്ക് വരാം എന്ന പരിഹാസം കലര്‍ന്ന മറുപടിയാണ് ഇതേക്കുറിച്ച് മഹുവ മൊയ്ത്രയുടെ പ്രതികരണം.
For media calling me- my answer:
1. CBI needs to first file FIR on ₹13,000 crore Adani coal scam
2. National security issue is how dodgy FPI owned (inc Chinese & UAE ) Adani firms buying Indian ports & airports with @HMOIndia clearanceThen CBI welcome to come, count my shoes
— Mahua Moitra (@MahuaMoitra) November 8, 2023
ബുധനാഴ്ച പാര്‍ലമെന്‍റിന്റെ എത്തിക്സ് പാനല്‍ മഹുവയുടെ എംപി സ്ഥാനം റദ്ദാക്കണമെന്ന് ലോക് സഭാ സ്പീക്കറോട് ഇത് സംബന്ധിച്ചുള്ള 500 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടതായും വാര്‍ത്ത പുറത്തുവന്നു. എന്‍ഡിടിവിയാണ് ഇനിയും പുറത്തുവിട്ടിട്ടില്ലാത്ത റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ ചോര്‍ത്തിയത്.
എന്തായാലും മഹുവയ്‌ക്കെതിരെ കുരുക്ക് മുറുകുകയാണ്. സ്വന്തം പാര്‍ട്ടിയായ തൃണമൂലില്‍ നിന്നോ രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസില്‍ നിന്നോ മഹുവയ്‌ക്ക് പിന്തുണയില്ല. അതുകൊണ്ട് തന്നെ മഹുവയുടെ തല ഉരുളുമെന്ന് വേണം കരുതാന്‍. പാര്‍ലമെന്‍റില്‍ അദാനിയ്‌ക്കെതിരെ ചോദ്യം ചോദിക്കാന്‍ മഹുവ തന്റെ കയ്യില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നും പാര്‍ലമെന്‍റ് വെബ്സൈറ്റില്‍ കയറാന്‍ എംപിയ്‌ക്കുള്ള പാസ് വേഡ് മഹുവ തനിക്ക് നല്‍കിയെന്നും മഹുവയുടെ സുഹൃത്ത് തന്നെയായ ദര്‍ശന്‍ ഹീരാനന്ദാനി തുറന്നടിച്ചതാണ് മഹുവയ്‌ക്ക് ചെറുത്തുനില്‍ക്കാനുള്ള പഴുത് അടച്ചുകളഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: