തിരുവനന്തപുരം: കണ്ണട വാങ്ങിയ വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു. തന്നേക്കാള്‍ കൂടുതല്‍ തുക കണ്ണട വാങ്ങാനായി പ്രതിപക്ഷ അംഗങ്ങള്‍ എഴുതിയെടുത്തിട്ടുണ്ട്. തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കോണ്‍ഗ്രസ് എംഎല്‍എമാരായ ടി ജെ വിനോദ് 31,600 രൂപയും എല്‍ദോസ് കുന്നപ്പള്ളി 35,842 രൂപയും കണ്ണട വാങ്ങാനായി സര്‍ക്കാരില്‍ നിന്ന് പണം കൈപ്പറ്റിയെന്നും അവര്‍ പറഞ്ഞു. കണ്ണട വാങ്ങുന്നത് നിയമസഭാ സമാജികര്‍ക്കുള്ള അവകാശമാണെന്ന് പറഞ്ഞ മന്ത്രി, അതിനെ മഹാ അപരാധമെന്ന നിലയില്‍ പ്രചരിപ്പിക്കുകയാണെന്നും വിമര്‍ശിച്ചു.
അതേസമയം മന്ത്രി ആര് ബിന്ദുവിന് നേരെ കെഎസ്യു പ്രതിഷേധം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് അരുണ്‍, ജനറല്‍ സെക്രട്ടറി ആദേശ് സുധര്‍മന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാല് പ്രവര്‍ത്തകരാണ് മന്ത്രിക്ക് നേരെ സംഘടനയുടെ പതാക വീശി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെഎസ്യുവിന്റേത് സമരാഭാസമാണെന്ന് മന്ത്രി ബിന്ദു പ്രതികരിച്ചു.
കേരള വര്‍മ്മ കോളേജ് യൂണിയന് തിരഞ്ഞെടുപ്പില്‍ താന്‍ ഇടപെട്ടിട്ടില്ല എന്നും എങ്ങനെ ഇടപെട്ടു എന്ന് തെളിവുസഹിതം പറയട്ടെയെന്നും മന്ത്രി പറഞ്ഞു. കണ്ണട വിവാദം സംബന്ധിച്ച് , കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ പണം ഉപയോഗിച്ച് കണ്ണട വാങ്ങിയിട്ടുണ്ടെന്ന് മന്ത്രി ബിന്ദു പ്രതികരിച്ചു. കണ്ണട വാങ്ങുന്നതിന് എം എല്‍ എമാര്‍ക്കും മന്ത്രിമാര്‍ക്കും നിയമപരായി ചട്ടപ്രകാരം റീഇംപേഴ്സ്മെന്റ് ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: