പാലക്കാട്: ബീവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യക്കുപ്പിയിൽ പല്ലിയുടെ അവശിഷ്ടം. ഒലവക്കോട് താണാവിലെ ബീവറേജസ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യ കുപ്പിയിലാണ് പല്ലിയുടെ ശരീരാവശിഷ്ടം കണ്ടെത്തിയത്. കല്ലേക്കാട് സ്വദേശി സുരേഷ് കുമാറാണ് പരാതിയുമായി രംഗത്തെത്തിയത്. വിവരം അറിയിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും ഇയാൾ പറഞ്ഞു.
അര ലിറ്റർ മദ്യമാണ് സുരേഷ് കുമാർ വാങ്ങിയത്. കുപ്പിക്കടിയിൽ ഒരു നൂല് പോലെ എന്തോ കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് ചത്ത പല്ലിയുടെ വാലിന്റെ ഭാഗമാണെന്ന് മനസിലായത്. നിർമ്മാണ ശാലയിൽ നിന്നും സീൽ ചെയ്ത് പരിശോധന കഴിഞ്ഞ് ഔട്ട്ലെറ്റിലെത്തിയ മദ്യ കുപ്പിയിലാണ് പല്ലിയുടെ അവശിഷ്ടം കണ്ടെത്തിയത്. ഔട്ട്ലെറ്റിലെത്തി വിവരം അറിയിച്ച സുരേഷ് കുമാർ മദ്യകുപ്പി മാറ്റി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ മദ്യ കുപ്പിയിൽ നിന്ന് വാൽ ലഭിച്ച സംഭവത്തിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും നിർമ്മാണത്തിനിടെ പറ്റിയ പിശകായിരിക്കാം വീഴ്ചയ്ക്ക് പിന്നില്ലെന്നും മദ്യം മാറ്റി നൽകാൻ കഴിയില്ലെന്നും ഔട്ട്ലെറ്റ് ജീവനക്കാർ പറഞ്ഞു.
തുടർന്ന് മദ്യം നിർമ്മിച്ച തൃശ്ശൂർ മണ്ണുത്തിയിലെ കമ്പനിയ്ക്കും മദ്യ കമ്പിനിയുടെ ഇന്ത്യയിലെ ഉടമകൾക്കും ബെവ്കോയ്ക്കും സുരേഷ് കുമാർ കത്തയച്ചു. എന്നാൽ ഭീഷണി ആയിരുന്നു ഇവരിൽ നിന്ന് ലഭിച്ച മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: