ഭോപാല്‍; രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ ബിജെപിയ്ക്ക് മാത്രം അവകാശവാദം ഉന്നയിക്കാന്‍ കഴിയില്ലെന്നും രാമക്ഷേത്രത്തിന് തുടക്കമിട്ട് രാജീവ് ഗാന്ധിയാണെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ അവകാശവാദങ്ങളെ തള്ളി എഐഎംഐഎം നേതാവ് അസസുദ്ദീന്‍ ഒവൈസി.
എന്നാല്‍ രാജീവ് ഗാന്ധി ബാബറി മസ്ജിദിാന്റെ പൂട്ട് പൊളിക്കുകയാണ് ചെയ്തതെന്ന് എഐഎംഐഎം നേതാവ് അസസുദ്ദീന്‍ ഒവൈസി കുറ്റപ്പെടുത്തി. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലായിരുന്നു കമല്‍നാഥിന്റെയും ഒവൈസിയുടെയും പരസ്പരമുള്ള വാക് യുദ്ധം.
.
ബാബ്റി മസ്ജിതിന്റെ പൂട്ട് തകര്‍ക്കുകയാണ് രാജീവ് ഗാന്ധി ചെയ്തതെന്നും ഇത് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖമാണ് വെളിപ്പെടുത്തതെന്നും എഐഎംഐഎം നേതാവ് അസസുദ്ദീന്‍ ഒവൈസി തിരിച്ചടിച്ചു. 1986ല്‍ രാഹുല്‍ ഗാന്ധിയുടെ പിതാവായ രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. ഇതിനിടെ കഴിഞ് ദിവസം മുന്‍ ആഭ്യന്തര സെക്രട്ടറി മാധവ് ഗോഡ് ബോളെയും രാജീവ് ഗാന്ധിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. രാജീവ് ഗാന്ധഇ വിചാരിച്ചാല്‍ രാമക്ഷേത്ര-ബാബറി മസ്ജിദ് വിവാദം പരിഹരിക്കാമായിരുന്നു എന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം. .
“1986ല്‍ രാജീവ് ഗാന്ധിയാണ് രാം ജന്മഭൂമി-ബാബ്റി മസ്ജിദ് തര്‍ക്കഭൂമിയില്‍ രാമക്ഷേത്രത്തിന്റെ പൂട്ട് പൊളിച്ചത്. എന്നിട്ട് ഹിന്ദുക്കള്‍ക്ക് അവിടെ ആരാധന നടത്താന്‍ അനുമതി നല്കി.അതുകൊണ്ട് രാമക്ഷേത്രം പണിതതിന്റെ മുഴുവന്‍ ക്രെഡിറ്റും ബിജെപി അവകാശപ്പെടുന്നതില്‍ അര്‍ത്ഥമില്ല” – ഇതായിരുന്നു കമല്‍ നാഥിന്റെ പ്രസ്താവന.
രാമക്ഷേത്രം ഹിന്ദുക്കളുടേത്- അമിത് ഷാ
“രാമക്ഷേത്രം പണിതത് ബിജെപിയാണെന്ന് ഒരിയ്ക്കലും ഞങ്ങള്‍ അവകാശപ്പെട്ടിട്ടില്ല. പക്ഷെ രാമക്ഷേത്രം ഹിന്ദുക്കളുടേതാണെന്ന് മാത്രമാണ് ഞങ്ങള്‍ പറഞ്ഞിട്ടുള്ളത്.” – ഇതായിരുന്നു ഈ വിവാദത്തോടുള്ള അമിത് ഷായുടെ പ്രതികരണം.
തെരഞ്ഞെടുപ്പ് കാലമായി, കോണ്‍ഗ്രസിലെ ഹിന്ദു ഭക്തര്‍ അലഞ്ഞുതിരിയുന്നുവെന്ന് രവിശങ്കര്‍ പ്രസാദ്
ഇപ്പോള്‍ വോട്ടെടുപ്പ് സമയത്ത് കുറെ കോണ്‍ഗ്രസ് ഹിന്ദുക്കള്‍ മധ്യപ്രദേശില്‍ ചുറ്റിത്തിരിയുന്നു. ചിലര്‍ ഹനുമാന് ഭക്തരാണെന്ന് പറയുന്നു. ചിലര്‍ ഹിന്ദു മതത്തെക്കുറിച്ച് പറയുന്നു. പക്ഷെ നിങ്ങള്‍ യഥാര്‍ത്ഥ ഹിന്ദുവാണോ എന്നതാണ് പ്രശ്നം. രാഹുല്‍ഗാന്ധിയോ പ്രിയങ്കയോ കമല്‍നാഥോ അയോധ്യ സന്ദര്‍ശിച്ചിട്ടുണ്ടോ? – ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് വെല്ലുവിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: