കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ചതില്‍ അന്വേഷണം വേണമെന്ന ഇരയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കും.
നേരത്തെ ഹര്‍ജിയില്‍ വിശദമായി വാദം കേട്ട സിംഗിള്‍ബെഞ്ച് വിധി പറയാന്‍ മാറ്റിയിരുന്നു. എന്നാല്‍ സംഭവത്തില്‍ പോലീസ് അന്വേഷണം ആവശ്യപ്പെടുന്നത് നീതി നിര്‍വഹണത്തിലുള്ള ഇടപെടലാകുമോ എന്നാണ് ഹൈക്കോടതി ഇപ്പോള്‍ പരിശോധിക്കുന്നത്. ഇതിനായി സര്‍ക്കാരിനോടും ഹര്‍ജിക്കാരിയോടും നടന് ദിലീപ് ഉള്‍പ്പെടെ പ്രതികളോടും നിലപാട് അറിയിക്കാന്‍ ജസ്റ്റിസ് കെ. ബാബു നിര്‍ദേശിച്ചു. ഹര്‍ജി നവംബര്‍ ഒമ്പതിനു വീണ്ടും പരിഗണിക്കും.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്നാണ് ഇരയായ നടിയുടെ ആവശ്യം. മെമ്മറി കാര്‍ഡ് അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെയും കസ്റ്റഡിയിലിരിക്കെ 2018 ജനുവരി ഒമ്പനും ഡിസംബര്‍ 13നുമാണ് പരിശോധിച്ചത്. രണ്ടു ദിവസങ്ങളിലും രാത്രിയിലാണ് കാര്‍ഡ് പരിശോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: