മഹാരാഷ്ട്ര ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി മഹാവികാസ് അഘാദി ഘടകകക്ഷികളായ കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന(ഉദ്ധവ് താക്കറെ) എന്നിവയേക്കാള്‍ മുന്‍പിലെത്തി. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ബിജെപിയ്ക്ക് 437 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്.
തൊട്ടുപിന്നില്‍ എന്‍സിപി (അജിത് പവാര്‍ പക്ഷം) 287 സീറ്റുകള്‍. നേടി. മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെയുടെ ശിവസേന പക്ഷത്തിന് 206 സീറ്റുകള്‍ കിട്ടി. കോണ്‍ഗ്രസ് 121 സീറ്റുകളില്‍ വിജയിച്ചു. ശിവസേന (ഉദ്ധവ് താക്കറേ പക്ഷം) യ്ക്ക് 89 സീറ്റുകളേ ഉള്ളൂ. എന്‍സിപി (സുലെ പക്ഷം) 99 സീറ്റുകള്‍ നേടി.
മഹാരാഷ്ട്രയില്‍ ആകെയുള്ള 2359 ഗ്രാമപഞ്ചായത്തുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. “പ്രചാരണ സമയത്ത് ഉദ്ധവ് താക്കറെ പക്ഷം ബിജെപിയെ ശക്തമായി വിമര്‍ശിച്ചിരുന്നു. പക്ഷെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപിാണ് ഏറെ മുന്നില്‍. ഈ തെരഞ്ഞെടുപ്പ് ഫലം എല്ലാവര്ക്കും പാഠമാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി മഹാരാഷ്ട്രയിലെ ഗ്രാമപഞ്ചായത്തുകളില്‍ ബിജെപിയാണ് ജയിക്കുന്നത്. കാരണം വികസനത്തിന് അനുകൂലമായ നിലപാടാണ് ബിജെപിയുടേതെന്ന് എല്ലാവര്‍ക്കുമറിയാം. “-ബിജെപി വക്താവ് കേശവ് ഉപാധ്യായ് വാര്‍ത്തസാമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: